HOME
DETAILS

നിങ്ങളൊരു യുഎഇ നിവാസിയോ പ്രവാസിയോ ആരുമാകട്ടെ; റമദാൻ കാലത്തെ ഈ മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

  
Web Desk
February 24, 2025 | 7:23 AM

UAE Ramadan Rules 2025 Know the Latest Changes

ഓഫീസ് ഷെഡ്യൂളുകൾ, സ്‌കൂൾ സമയം, സാലിക് പീക്ക് അവർ ടോൾ ചാർജുകൾ, പണമടച്ചുള്ള പാർക്കിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ റമദാൻ കാലത്ത് മാറ്റങ്ങൾ വരുന്നുണ്ട്. കൂടുതലറിയാം

സ്വകാര്യ മേഖല സ്ഥാപനങ്ങൾ

യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാർക്ക് റമദാനിൽ ജോലി സമയം രണ്ട് മണിക്കൂർ കുറക്കാൻ അർഹതയുണ്ട്. 2021ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 33 നടപ്പാക്കുന്നത് സംബന്ധിച്ച 2022ലെ കാബിനറ്റ് പ്രമേയം നമ്പർ 1ലെ ആർട്ടിക്കിൾ 15 (2) പ്രകാരമാണിത്. യുഎഇ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (u.ae) പറയുന്നത് പ്രകാരം അമുസ്‌ലിം തൊഴിലാളികൾക്കും ഈ കുറഞ്ഞ പ്രവൃത്തി സമയത്തിന് അർഹതയുണ്ട്. കൂടാതെ, ഇവരുടെ ശമ്പളത്തിൽ കിഴിവ് വരാനും പാടില്ല.

ഫെഡറൽ അധികാരികളുടെ പ്രവൃത്തി സമയം

റമദാൻ മാസത്തിൽ മന്ത്രാലയങ്ങളുടെയും ഫെഡറൽ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും, വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) അറിയിച്ചു.

പെയ്ഡ് പാർക്കിം​ഗ്

റമദാനിൽ പെയ്ഡ് പാർക്കിം​ഗ് സമയവും പുനക്രമീകരിച്ചിട്ടുണ്ട്.
പതിവ് സമയം: വർഷം മുഴുവനും രാവിലെ 8 മുതൽ രാത്രി 10 വരെ.
റമദാൻ സമയം: രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും.

PAID PARKING UAE.jpg

സാലിക്കിൻ്റെ തിരക്കേറിയ സമയവും തിരക്കില്ലാത്ത സമയവും

1) സാധാരണ പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും തിരക്കേറിയ സമയമായ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 6 ദിർഹം ടോൾ നൽകണം.

2) സാധാരണ പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും തിരക്ക് കുറഞ്ഞ സമയമായ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും 4 ദിർഹം ടോൾ ഈടാക്കും.

SALIK UAE.jpg

ഞായറാഴ്ചകൾ

ഞായറാഴ്ചകളിൽ തിരക്കേറിയ സമയമായ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും, തിരക്ക് കുറഞ്ഞ സമയങ്ങളായ രാവിലെ 7 മുതൽ 9 വരെയും, പുലർച്ചെ 2 മുതൽ 7 വരെയും 4 ദിർഹം ടോൾ ഈടാക്കുന്നു.

അതേസമയം പ്രവൃത്തിദിവസങ്ങളിലോ വാരാന്ത്യങ്ങളിലോ പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ടോൾ നൽകേണ്ടതില്ല

സ്കൂൾ സമയം

2025 ലെ റമദാൻ സ്കൂൾ സമയത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇനിയും വന്നിട്ടില്ല, ഇത് കഴിഞ്ഞ വർഷത്തെ രീതി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1) 2024-ൽ, ദുബൈയിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) റമദാനിൽ സ്വകാര്യ സ്‌കൂളുകൾ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ പ്രവർത്തിക്കണമെന്നും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് ക്ലാസുകൾ അവസാനിപ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു

പലചരക്ക് കടകളുടെയും മാളുകളുടെയും പ്രവർത്തന സമയം

സൂപ്പർമാർക്കറ്റുകളും പലചരക്ക് കടകളും പതിവുപോലെ പ്രവർത്തിക്കും. അതേസമയം, മാളുകൾ റമദാൻ ആചരിക്കുന്നവർക്കായി രാത്രി വൈകുവോളം തുറന്നിരിക്കും.

റെസ്റ്റോറന്റുകളുടെ പ്രവർത്തനസമയം

യു.എ.ഇയിലെ മിക്ക റെസ്റ്റോറൻ്റുകളും നോമ്പ് സമയം പാലിക്കുകയും പകൽ സമയത്ത് അടച്ചിടുകയും ചെയ്യുന്നു. പിന്നീട്, വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് റെസ്റ്റോറന്റുകൾ തുറക്കുക. അതേസമയം, ടേക്ക്അവേ, ഡെലിവറി സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്ന ചില റെസ്റ്റോറൻ്റുകളും കഫേകളും യുഎഇയിൽ ഉണ്ട്. 

Stay informed about the latest Ramadan rules and regulations in the UAE. From work hours to dining options, know what's changed for Ramadan 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 രൂപയ്ക്ക് 50,000 വരെ വാഗ്ദാനം; പൊന്നാനിയിൽ 'എഴുത്ത് ലോട്ടറി' മാഫിയ സജീവം

crime
  •  2 days ago
No Image

അബൂദബിയിലെ മുസഫയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ്; ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത് 4,680 പാർക്കിംഗ് ഇടങ്ങൾ

uae
  •  2 days ago
No Image

ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  2 days ago
No Image

മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്

Cricket
  •  2 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു

Kerala
  •  2 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Kerala
  •  2 days ago
No Image

മുസ്‌ലിം ലീ​ഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

മഡുറോയുടെ അറസ്റ്റ്; വെനിസ്വേലയിലെ ജനപ്രിയ ഇന്ത്യൻ മോട്ടോർ സൈക്കിളുകൾക്ക് തിരിച്ചടിയാകുമോ?

International
  •  2 days ago
No Image

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; യുഎഇയിൽ മസ്സാജ് സെന്റർ ഉടമകൾ അറസ്റ്റിൽ

uae
  •  2 days ago
No Image

സച്ചിന് ശേഷം പൊള്ളാർഡും വീണു; 5733 ദിവസത്തെ അപരാജിത കുതിപ്പിന് അന്ത്യം

Cricket
  •  2 days ago