HOME
DETAILS

ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...

  
Web Desk
February 24 2025 | 07:02 AM

Gold Prices See Rise in Kerala After Brief Dip Market Experts Predict Further Increases

കൊച്ചി: കേരളത്തിൽ സ്വർണവില പതിവു പോലെ ഇന്നും രേഖപ്പെടുത്തിയത് വർധന. വെള്ളിയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തി പ്രതീക്ഷയുടെ ഒരു വാതിൽ തുറന്നെങ്കിലും അടുത്ത ദിവസം അതായത് ശനിയാഴ്ച വർധനയാണ് പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്.  എന്നാൽ ഞായറവധിക്കു ശേഷം വില വർധനയിലാണ് പുതിയ  ആഴ്ച വ്യാപാരം തുടങ്ങുന്നത് തന്നെ. അതേ സമയം, നേരിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം അമേരിക്കയിൽ വീണ്ടും  സുപ്രധാനമായ ചില നീക്കങ്ങൾ നടന്നുവരികയാണെന്ന സൂചനകളുണ്ട്.  ഒരുപക്ഷേ, ഇതിന് ശേഷം സ്വർണവില കൂടാനുള്ള സാധ്യതയുണ്ടെന്നും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില 64560 രൂപയാണ്. ഏറ്റവും കുറഞ്ഞത് 61640 രൂപയും. ഏകദേശം 3000ത്തോളം രൂപയുടെ വർധനവ് ഈ മാസം മാത്രം രേഖപ്പെടുത്തി.

 ഓരോ മാസവും സ്വർണവിലയിൽ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോർട്ട് നോക്‌സ് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സ്വർണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോർട്ട് നോക്സ്. അമേരിക്കയുടെ കൈവശമുള്ള പകുതി സ്വർണവും കെന്റുകിയിലെ ഈ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവിടെ 400 ബില്യൺ ഡോളറിലെറെ സ്വർണ ശേഖരമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ എത്ര സ്വർണം ഉണ്ട് എന്ന് പരിശോധിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.  4800 ടൺ സ്വർണം ഇല്ലെങ്കിൽ ഒരുപക്ഷേ, കൂടുതൽ സ്വർണം അമേരിക്ക വാങ്ങിക്കൂട്ടാൻ സാധ്യതയുണ്ട്. ഇതാകട്ടെ, സ്വർണവില കൂടാൻ കാരണമാകുകയും ചെയ്യുമെന്നും നിരീക്ഷർ പറയുന്നു. .

കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപയാണ് വർധിച്ചത് . ഇതോടെ ​ഗ്രാമിന് 8055 രൂപയായി. ഒരു പവൻ സ്വർണത്തിന് 64440 രൂപയാണ് ഇന്ന് വിപണിയിൽ. അതായത് ഇന്ന്  ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ 70000 രൂപയെങ്കിലും ചുരുങ്ങിയത് ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുന്നതാണ് ഈ വില.  കുറഞ്ഞ പണിക്കൂലി അഞ്ച്യും ശതമാനവും  മൂന്ന് ശതമാനം ജിഎസ്ടിയും ആഭരണത്തിന് നൽകേണ്ടതുണ്ട്.

അതേസമയം, 22 കാരറ്റ് സ്വർണം വില കൂടി വരുന്നത് കൂടുതൽ പേരെ 18 കാരറ്റിലേക്ക് ആകർഷിക്കുന്നുണ്ടെന്ന് സ്വർണ വ്യാപാരികൾ പറയുന്നു.  75 ശതമാനം സ്വർണവും 25 ശതമാനം മറ്റു ലോഹങ്ങളും ഉൾപ്പെടുന്ന സ്വർണമാണ് 18 കാരറ്റ്. കൂടുതൽ ഉപഭോക്താക്കൾ 18 കാരറ്റ് സ്വർണം ചോദിച്ചുവരുന്നുവെന്നാണ് ജ്വല്ലറികളിൽ നിന്നുള്ള റിപ്പോർട്ട്. 18 കാരറ്റിലുള്ള ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6591 രൂപയും പവന് 52,728 രൂപയുമാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 9ഉം പവന് 72ഉം രൂപയുടെ വർധനവാണുണ്ടായത്. 

22 കാരറ്റിലെ ആഭരണങ്ങൾ എല്ലായിടത്തും മെഷീൻ ഉപയോഗിച്ച് നിർമിക്കുമ്പോൾ 18 കാരറ്റിലുള്ള സ്വർണത്തിൽ ആഭരണം തയ്യാറാക്കുന്നതിന് മെഷീൻ പരക്കെ ഉപയോഗിക്കുന്നില്ല. 18 കാരറ്റിലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടാൻ ഇതൊരു കാരണമാണ്. എന്നാൽ ഉപഭോക്താക്കൾ കൂടുന്നതിനനുസരിച്ച്  ജ്വല്ലറികൾ ആഭരണ നിർമാണത്തിന് മെഷീൻ ഉപയോഗിക്കാൻ തുടങ്ങിയേക്കും. 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 8787 രൂപയും പവന് 70,296 രൂപയുമാണ് ഇന്നത്തെ വില. 

ഒരു ഔൺസ് സ്വർണത്തിന് ആഗോള വിപണിയിൽ  2940 ഡോളർ ആണ് പുതിയ വില. ആഗോള വിപണിയിലെ വിലയും ഒപ്പം മുംബൈ വിപണിയിലെ വില, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവയും പരിശോധിച്ചാണ് ഓരോ ദിവസവും കേരളത്തിലെ ജ്വല്ലറി വ്യാപാരികൾ സ്വർണവില പുതുക്കി നിശ്ചയിക്കുന്നതെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈക്ക് കനത്ത തിരിച്ചടി; ഹൈദരാബാദിനെ തകർത്തവൻ ചെന്നൈക്കെതിരെ കളിക്കില്ല

Cricket
  •  4 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

International
  •  4 days ago
No Image

നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്

National
  •  4 days ago
No Image

കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്

Kerala
  •  4 days ago
No Image

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം 11 മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത

National
  •  4 days ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്‌സ്

Football
  •  4 days ago
No Image

കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

Kuwait
  •  4 days ago
No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ ആര്‍ടിഎ

uae
  •  4 days ago
No Image

സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി

National
  •  4 days ago
No Image

ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും അവന് ലോകകപ്പ് നേടാൻ സാധിച്ചില്ല: മെസി

Football
  •  4 days ago