HOME
DETAILS

ഇമാമുമാർക്കും രാജാക്കന്മാർക്കും ആദരം; 15 പ്രധാന സ്ക്വയറുകളിൽ റോഡ് അടയാളങ്ങളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ആരംഭിച്ച് റിയാദ് മുനിസിപ്പാലിറ്റി

  
February 24 2025 | 08:02 AM

Riyadh Municipality Honors Imams and Kings with Road Signage

റിയാദ്: സഊദി അറേബ്യയിലെ ഇമാമുമാരെയും രാജാക്കന്മാരെയും ആദരിച്ചുകൊണ്ട് തലസ്‌ഥാനത്തെ 15 പ്രധാന സ്ക്വയറുകളിൽ റോഡ് അടയാളങ്ങളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ആരംഭിച്ച് റിയാദ് മുനിസിപ്പാലിറ്റി. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായുള്ള സഊദി അറേബ്യയുടെ അടിത്തറ, ഏകീകരണം, വികസനം എന്നി ഘടകങ്ങളിൽ നിർണായക പങ്ക് വഹിച്ച വ്യക്തികളെ ആദരിക്കുന്നതിനും, ദേശീയ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള നേതൃത്വത്തിൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ടാണ് രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാ​ഗമായി ഫെബ്രുവരി 22 ന് ഇവ സ്ഥാപിച്ചത്.

റിയാദ് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഫീൽഡ് ടീമുകൾ എത്രയും വേ​ഗം സൈൻ ബോഡുകൾ സ്‌ഥാപിക്കാനും പുതിയ പേരുകൾ പ്രതിഫലിപ്പിക്കുന്നതിനായി ദിശാസൂചന മാർക്കറുകൾ അപ്ഡേറ്റ് ചെയ്യാനും ആരംഭിച്ചു. സഊദി അറേബ്യയുടെ ചരിത്രവും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിക്കാണിക്കുന്ന വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിലേക്ക് സംഭാവന നൽകാനും പൊതു ഇടങ്ങളിൽ ദേശീയ വ്യക്‌തിത്വം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റിയാദ് മുനിസിപ്പാലിറ്റിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

ഇമാം മുഹമ്മദ് ബിൻ സഊദ്, ഇമാം സഊദ് ബിൻ അബ്‌ദുൽ അസീസ്, ഇമാം അബ്‌ദുൽ അസീസ് ബിൻ മുഹമ്മദ്, ഇമാം അബ്‌ദുല്ല ബിൻ സൗഊദ്, ഇമാം ഫൈസൽ ബിൻ അബ്ദുല്ല, ഇമാം തുർക്കി ബിൻ അബ്‌ദുല്ല, ഇമാം ഫൈസൽ ബിൻ അബ്‌ദുല്ല എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകൾ പ്രധാന റോഡുകളിൽ സ്‌ഥിതി ചെയ്യുന്ന നിയുക്‌ത സ്ക്വയറുകളിൽ ഉണ്ടാകും.

ഇതിന് പുറമേ, ആധുനിക രാഷ്ട്രത്തിന് രൂപം നൽകിയ സഊദി രാജാക്കൻമാരായ അബ്‌ദുൽ അസീസ് രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, സഊദ് രാജാവ്, ഫൈസൽ രാജാവ്, അബ്ദുള്ള രാജാവ്, സൽമാൻ രാജാവ് തുടങ്ങിയവരുടെ പേരുകളും ഇവിടെ കാണാം.

Riyadh Municipality launches initiative to install road signs and nameplates honoring Imams and Kings in 15 major squares, promoting cultural heritage and national pride.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  2 days ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  2 days ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  2 days ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  2 days ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  2 days ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 days ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 days ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  2 days ago