HOME
DETAILS

പാതിവില തട്ടിപ്പ്: ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം, പ്രതി ചേര്‍ക്കപ്പെട്ടവര്‍ മൂന്നാഴ്ച്ചക്കുള്ളില്‍ ഹാജരാകണം

  
February 24, 2025 | 10:41 AM

half price scam cort grant lali-vincent-anticipatory-bail

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം. ലാലിയെ ഏഴാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ സൗത്ത് പൊലിസ് കേസെടുത്തതോടെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 

അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരോട് മൂന്നാഴ്ച്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പറവൂരില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോ.എന്‍.മധു, സി.ജി.മേരി, കണ്ണൂര്‍ ഇരിക്കൂരില്‍ പ്രതി ചേര്‍ക്കപ്പെട്ട പി. രാജാമണി, കെ.കെ സരോജിനി എന്നിവരോടാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് ഹൈക്കോടതി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു . ലാലിക്കെതിരേ നല്‍കിയ മൊഴിപ്പകര്‍പ്പ് ഹാജരാക്കാനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നത്. 

മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിന്‍സന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

എന്നാല്‍, ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ നിയമോപദേശക എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇത്തരം സേവനങ്ങള്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു. അനന്തുവിന് വേണ്ടി പല കരാറുകളും തയാറാക്കി കൊടുത്തിട്ടുണ്ട്. ആരോപിക്കപ്പെടുന്ന തുക വക്കീല്‍ ഫീസായി അഞ്ച് വര്‍ഷം കൊണ്ട് കൈപ്പറ്റിയതാണെന്നും ചൂണ്ടിക്കാട്ടി. 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  14 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  14 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  14 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  14 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  14 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  14 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  14 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  14 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  14 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  14 days ago