HOME
DETAILS

അഖാരി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഷാര്‍ജ; വാടകകരാര്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഇനി സേവനകേന്ദ്രം കയറി ഇറങ്ങേണ്ട

  
Web Desk
February 24 2025 | 13:02 PM

Sharjahs new Aqari platform simplifies the rental process to just three steps removing the need for visits to service centers

ഷാര്‍ജ: റിയല്‍ എസ്റ്റേറ്റ് സേവനങ്ങള്‍ക്കായുള്ള എമിറേറ്റിന്റെ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ 'അഖാരി' ആരംഭിച്ച് ഷാര്‍ജ ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.  

റിയല്‍ എസ്റ്റേറ്റ് നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി 20ലധികം പ്രാദേശിക, ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഈ പ്ലാറ്റ്‌ഫോമിലൂടെ ഏകീകരിക്കും. ഇത് ഭരണരംഗത്ത് പുത്തന്‍ സാങ്കേതിവിദ്യകള്‍ ഉപയോഗിക്കുന്ന ഷാര്‍ജയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും.

ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, അഖാരിയുടെ ഔദ്യോഗിക ലോഞ്ചില്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രോജക്ട് ടീമിന്റെ ശ്രമങ്ങള്‍, പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങള്‍, ഘട്ടം ഘട്ടമായുള്ള ഉപയോക്തൃ സേവനം എന്നിവ പ്രദര്‍ശിപ്പിച്ചു.

സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും എങ്ങനെ തടസ്സമില്ലാതെ നേടാമെന്ന് വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ കാര്യക്ഷമതയും ഉപയോക്തൃ അനുഭവവും വര്‍ധിപ്പിക്കുന്നതിനുള്ള ഷാര്‍ജയുടെ പ്രതിബദ്ധത അടിവരയിടുന്നു.

വാടക കരാര്‍ ഡിജിറ്റലൈസ് സേവനത്തിന്റെ തത്സമയ പ്രദര്‍ശനത്തിലൂടെ ഷെയ്ഖ് സുല്‍ത്താനെ അപേക്ഷാ പ്രക്രിയയിലേക്ക് പരിചയപ്പെടുത്തി. 

വാടകകരാര്‍ ഡിജിറ്റലൈസ് ചെയ്യാന്‍ മുമ്പ് ഏഴ് ഘട്ടങ്ങളുണ്ടായിരുന്നു. കൂടാതെ ഒരു സേവന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രക്രിയ മൂന്ന് ഘട്ടങ്ങളാക്കി ചുരുക്കിയിട്ടുണ്ട്.

പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്യുക ശേഷം ഒരു പ്രോപ്പര്‍ട്ടി തിരഞ്ഞെടുക്കുക. കരാര്‍ വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
തുടര്‍ന്ന് ഫീസ് അടയ്ച്ചാല്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ കരാറിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റ് ലഭിക്കും. 

വിവിധ സര്‍ക്കാര്‍, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള 200ലധികം വിദഗ്ധരുടെ സഹകരണത്തോടെയാണ് അഖാരി പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയിരിക്കുന്നത്. ലക്ഷ്യമിട്ട കമ്പനികളില്‍ 25 ശതമാനവും 20 ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Sharjah's new Aqari platform simplifies the rental process to just three steps, removing the need for visits to service centers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago