HOME
DETAILS

കേരളത്തിൽ അറബി & ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല സ്ഥാപിക്കുക; സമസ്ത പ്രമേയം 

  
February 08, 2026 | 2:16 PM

establish an arabic and foreign language university in kerala samastha resolution

ആഗോള തൊഴിൽ വിപണിയിൽ മലയാളികൾക്ക് കൂടുതൽ മുൻഗണന ഉറപ്പാക്കാനും കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം രാജ്യാന്തരതലത്തിൽ പ്രചരിപ്പിക്കാനും മറ്റും സംസ്ഥാനത്ത് ഒരു 'അറബിക് & ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല അടിയന്തരമായി സ്ഥാപിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. 

അറബി ഭാഷയുടെയും അനുബന്ധ  പഠനങ്ങളുടെയും ആഴത്തിലുള്ള ഗവേഷണത്തോടൊപ്പം അന്താരാഷ്ട്ര ഭാഷാ വിവർത്തന പഠനങ്ങളും ആധുനിക സാങ്കേതിക വിദ്യയും കോർത്തിണക്കുന്ന ഒരു കേന്ദ്രീകൃത സർവ്വകലാശാല കാലഘട്ടത്തിന്റെ ആവശ്യമാണ്.

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ചരിത്രപരമായ പങ്കുവഹിച്ച പള്ളിദർസുകൾ മുതൽ സമസ്തയുടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ വരെയുള്ള വിപുലമായ വൈജ്ഞാനിക പാരമ്പര്യങ്ങളെ ഇതിനോട് കൂട്ടിയിണക്കാവുന്നതാണ്. നമ്മുടെ പാരമ്പര്യ വൈജ്ഞാനിക മികവിനെ ആധുനിക അക്കാദമിക് ലോകവുമായി ബന്ധിപ്പിക്കാൻ ഉതകുന്ന ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

അബ്ദുസ്സലാം ബാഖവി വടക്കേക്കാട് അവതരിപ്പിച്ച പ്രമേയത്തെ കെ . ഉമർ ഫൈസി മുക്കം പിന്താങ്ങി. 

establish an arabic and foreign language university in kerala: samastha resolution



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  6 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  6 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  6 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  6 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  6 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  6 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  6 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  6 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  6 days ago