വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങൾ സമൂഹം തള്ളിക്കളയണം; സമസ്ത പ്രമേയം
മതത്തിന്റെയും പാരമ്പര്യ മൂല്യങ്ങളുടെയും അതിർവരമ്പുകൾ ഭേദിച്ച്, കേവലം ലൗകിക സുഖങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മാത്രം മുൻഗണന നൽകുന്ന പുത്തൻ ജീവിതവീക്ഷണങ്ങൾ സമൂഹത്തിൽ പടരുന്നത് ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി.
ദൈവികമായ നിയമങ്ങളെയും കുടുംബ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് 'എൻ്റെ ശരി ഞാൻ തീരുമാനിക്കും' എന്ന വ്യാജേന നാസ്തികതയും ലിബറലിസവും നമ്മുടെ യുവതലമുറയുടെ ചിന്തകളെ മലിനമാക്കാൻ ശ്രമിക്കുകയാണ്. ആധുനികതയുടെ പേരിൽ ധാർമ്മികത കൈവെടിയുന്ന ഇത്തരം ചിന്താഗതികൾ ആത്യന്തികമായി വ്യക്തിയെ ഒറ്റപ്പെടുത്തുന്നതിലേക്കും സാമൂഹിക തകർച്ചയിലേക്കും നയിക്കുമെന്നും സമസ്ത ഓർമിപ്പിച്ചു.
യുക്തിവാദത്തിന്റെയും കപടശാസ്ത്ര സ്‌നേഹത്തിന്റെയും മറവിൽ വിശ്വാസത്തെയും വിശ്വാസികളെയും പരിഹസിക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം ബൗദ്ധികമായും ആദർശപരമായും പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി സഹൃദയ സമൂഹങ്ങളെല്ലാം ഒരുമയോട് മുന്നോട്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ പി. സൈദാലി മുസ്ല്യാർ മാമ്പുഴ പിന്താങ്ങി.
atheistic life perspectives should be rejected by society: samastha resolution
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."