HOME
DETAILS

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

  
Web Desk
February 28 2025 | 06:02 AM

hate speech case pc george got bail from court

ഈരാറ്റുപേട്ട: മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി മജിസ്‌ട്രേറ്റ് ആര്‍. കൃഷ്ണപ്രഭന്‍ ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്നലെ കോടതിയില്‍ നടന്നത്. ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും ചൂണ്ടിക്കാട്ടി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദം ഉയര്‍ത്തിയപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ആരോഗ്യസ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ടെന്നും മികച്ച ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.

പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകും. രാജ്യത്തെ പല പൊതുപ്രവര്‍ത്തകര്‍ക്കുമുള്ള തരം കേസുകളേ ജോര്‍ജിനും ഉള്ളൂ. കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് പൊലിസ് തന്നെ പറഞ്ഞതിനാല്‍ ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്ന് വാദിച്ചു. 

ജോര്‍ജ് ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍ കേസുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചു. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്നതും സാഹൂഹികസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുമുള്ള പരാമര്‍ശമാണ് പ്രതി നടത്തിയത്. 30 വര്‍ഷം എം.എല്‍.എ ആയിരുന്ന ആളില്‍ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ തന്നെ ഹൈക്കോടതിയില്‍ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ ആളുകള്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് പി.സി ജോര്‍ജ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-04-2025

PSC/UPSC
  •  4 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ

latest
  •  4 days ago
No Image

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

National
  •  4 days ago
No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  4 days ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  4 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  4 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  4 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  4 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  4 days ago