HOME
DETAILS

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

  
Web Desk
March 01, 2025 | 4:10 PM

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm

ദുബൈ: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്നും 10 ദശലക്ഷം തട്ടിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍. നായിഫിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരെ കെട്ടിയിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ജനറല്‍ മാനേജരുടെ ഓഫീസിലെ അലമാരയില്‍ നിന്നും പണമെടുത്ത് രക്ഷപ്പെട്ട ഇവരെ സ്വന്തം നാട്ടിലേക്ക് പണം അയക്കാന്‍ എത്തിയപ്പോള്‍ അധികൃതര്‍ പിടികൂടുകയായിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിഐഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ സ്ഥാപനത്തിനകത്ത് കയറിയത്. അകത്തു കയറിയ ഇവര്‍ ഓഫീസ് ജീവനക്കാരെ കെട്ടിയിട്ട ശേഷമാണ് കൊള്ള നടത്തിയത്. കൊള്ള നടത്തുന്നതിന് മുമ്പ് ഇവര്‍ വിവിധ മുറികളില്‍ ജീവനക്കാരെ കെട്ടിയിട്ട് തടഞ്ഞുവച്ചിരുന്നു. 

ഉടന്‍ മോചിതരായ ജീവനക്കാര്‍ തന്നെയാണ് കവര്‍ച്ച പൊലിസില്‍ അറിയിച്ചത്.  നായിഫ് പൊലിസ്, സിഐഡി, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്നിവര്‍ വളരെ വേഗത്തില്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

തുടര്‍ന്ന് നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ലോക്കല്‍ പൊലിസുമായി കാര്യങ്ങള്‍ നിരീക്ഷിച്ച് ദുബൈ അധികൃതര്‍ ഇവരെ പിടികൂടുകയും പണം വീണ്ടെടുക്കുകയുമായിരുന്നു.  ചോദ്യം ചെയ്യലില്‍, കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇവര്‍ സമ്മതിച്ചു.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ഥാപത്തിലെ ഒരാളാണ് കവര്‍ച്ചക്കു പിന്നിലെന്ന് ബോധ്യമായ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കലില്‍ കമ്പനിക്ക് പങ്കുണ്ടെന്നും ഇതിനാല്‍ ജനറല്‍ മാനേജര്‍ കേസിന് പോവില്ലെന്നും ഇതാണ് കവര്‍ച്ചക്ക് പ്രേരണയായതെന്നും ഈ ജീവനക്കാരന്‍ മൊഴി നല്‍കിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മോഷ്ടിച്ച തുകക്കു വേണ്ടിയുള്ള കമ്പനിയുടെ ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  7 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  7 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  7 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  7 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  7 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  7 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  7 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago