HOME
DETAILS

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

  
Web Desk
March 01, 2025 | 4:32 PM

Neymar talks About his signing of Barcelona

2013ലായിരുന്നു നെയ്മർ ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയത്. രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയത്. ഇപ്പോൾ ഈ സമയങ്ങളിൽ റയൽ മാഡ്രിഡിൽ ചേരാതെ ബാഴ്‌സലോണയിൽ കളിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് നെയ്മർ. പോഡ്പോ പോഡ്‌കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു ബ്രസീലിയൻ താരം. 

'റയൽ മാഡ്രിഡ് എനിക്ക് നൽകിയ ഓഫർ ഒരു ബ്ലാങ്ക് ചെക്കായിരുന്നു. എനിക്ക് എത്ര പണം വേണമെങ്കിലും തരാമെന്ന് അവർ എന്നോട് പറഞ്ഞു.  പക്ഷെ ഞാൻ ഹൃദയം കൊണ്ട് ബാഴ്സയിൽ പോവാനാണ് തീരുമാനിച്ചത്. റയൽ മാഡ്രിഡിൽ ആയിരുന്നെങ്കിൽ എനിക്ക് മൂന്നിരട്ടി പണം സമ്പാദിക്കാൻ സാധിക്കുമായിരുന്നു. ഫ്ലോറന്റീനോ എന്നെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ എനിക്ക് ബാഴ്‌സയായിരുന്നു ഇഷ്ടം. കാരണം റൊണാൾഡീഞ്ഞോ അവിടെയാണ് കളിച്ചത്. എനിക്ക് മെസിക്കൊപ്പവും കളിയ്ക്കാൻ അഗ്രഹമുണ്ടായിരുന്നു,' നെയ്മർ പറഞ്ഞു. 

2013 മുതൽ 2017 വരെയാണ് നെയ്മർ ബാഴ്‌സലോണയിൽ കളിച്ചത്. ഈ നാല് സീസണുകളിൽ അവിസ്മരണീയമായ ഒരുപിടി നിമിഷങ്ങളാണ് നെയ്മർ ബാഴ്സക്ക് വേണ്ടി നടത്തിയത്. സ്പാനിഷ് വമ്പൻമാർക്ക് വേണ്ടി 186 മത്സരങ്ങളിലാണ് നെയ്മർ കളത്തിലിറങ്ങിയത്. ഇതിൽ 105 ഗോളുകളും 76 അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. ബാഴ്സലോണക്കൊപ്പം ഒമ്പത് കിരീടങ്ങളാണ് നെയ്മർ നേടിയെടുത്തത്. 2017ലാണ് നെയ്മർ ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കറിയത്. 

ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയങ്ങളിൽ റയൽ മാഡ്രിഡിനെതിരെ എട്ട് മത്സരങ്ങളിൽ ആണ് നെയ്മർ കളിച്ചത്. ഇതിൽ മൂന്ന് ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് താരം നേടിയത്. നെയ്മർ ഇറങ്ങിയ എട്ട് മത്സരങ്ങളിൽ നാല് തവണ ബാഴ്സ വിജയിച്ചപ്പോൾ മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം സമനിലയിലും പിരിഞ്ഞു. 

അതേസമയം 2023ൽ നെയ്മർ പിഎസ്ജി വിട്ട് സഊദി ക്ലബായ അൽ ഹിലാലിക്കും കൂടുമാറിയിരുന്നു. എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു.

നിലവിൽ നെയ്മർ തന്റെ ബാല്യകാല ക്ലബായ സാന്റോസ് എഫ്സിയുടെ താരമാണ്. നെയ്മർ എന്ന പ്രതിഭയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ടീമാണ് സാന്റോസ്. സാൻ്റോസിൽ വീണ്ടും എത്തുന്നതിന് മുന്നോടിയായി 225 മത്സരങ്ങളിൽ നിന്നും 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നെയ്മർ നേടിയിരുന്നത്. 

 

Neymar Talks About His Signing of Barcelona 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  8 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  8 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  8 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  8 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  8 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  8 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  8 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  8 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  8 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  8 days ago