HOME
DETAILS

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

  
Web Desk
March 03, 2025 | 2:50 AM

Tamarssery Shahbaz Murder Case Accused to Appear for SSLC Exam

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നു. കോഴിക്കോട് എൻ.ജി.ഒ കോട്ടേഴ്സ് സ്കൂളിലാണ് നിലവിൽ ഇവർക്ക് പരീക്ഷ സെൻറർ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾ പഠിച്ചിരുന്ന താമരശ്ശേരി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തുന്നത് സംഘർഷ സാധ്യത ഉണ്ടാകുമെന്ന പൊലിസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു എൻ.ജി.ഒ കോട്ടേഴ്സ് സ്കൂൾ തെരഞ്ഞെടുത്തത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ജുവനൈൽ ഹോമിൽ തന്നെ ഇവരെ പരീക്ഷ എഴുതിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. 

അതേസമയം, ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ശക്തമായി പ്രതിഷേധിക്കുകയാണ് വിദ്യാർഥി സം​ഘടനകൾ.  കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഹോമിന് മുന്നിൽ കെ.എസ്.യുവും എം.എസ്.എഫും പ്രതിഷേധിക്കുന്നുണ്ട്. 

വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പൊലീസ് സുരക്ഷയിലായിരിക്കും വിദ്യാർഥികൾക്ക് പരീക്ഷയെഴുതുക. കോടതി ഉത്തരവനുസരിച്ചാണ്വി ഇവരെ പരീക്ഷ എഴുതിക്കുന്നത്. വൻ പൊലിസ് സന്നാഹമാണ് ജുവനൈൽ ഹോമിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്.

The accused in the Tamarssery Shahbaz murder case will take the SSLC exam today at NGO Quarters School, Kozhikode, due to security concerns. Authorities consider shifting them to a juvenile home for the exam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  8 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  8 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  8 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  8 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  8 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  8 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  8 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  8 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  8 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  8 days ago