HOME
DETAILS

പാകിസ്താന്റെ 21 വർഷത്തെ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ വരവ്; സെമിഫൈനൽ തീപാറും

  
March 03 2025 | 17:03 PM

India break Pakistan 21 year old record in icc champions trophy

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ 44 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് 46.3 ഓവറിൽ 205 റൺസിന് പുറത്താവുകയായിരുന്നു. 

ഇന്ത്യൻ ബൗളിങ്ങിൽ 10 വിക്കറ്റുകളിൽ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നർമാർ ആയിരുന്നു. വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകളും നേടി. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിൽ സ്പിന്നർമാർ ഒമ്പത് വിക്കറ്റുകൾ നേടുന്നത് ഇതാദ്യമായാണ്. സ്പിന്നർമാർ എട്ട് വിക്കറ്റുകൾ ഒരു മത്സരത്തിൽ ഇതിന് മുമ്പ് നേടിയിട്ടുണ്ട്. 2004ൽ നടന്ന ടൂർണമെന്റിൽ കെനിയയ്ക്കെതിരെ പാകിസ്താൻ സ്പിന്നർമാരാണ് എട്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഇപ്പോൾ നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സ്പിൻനിര ഈ റെക്കോർഡും തകർത്തിരിക്കുകയാണ്.

അതേസമയം മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിൽ ശ്രേയയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 79 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ്‌ താരം നേടിയത്. ഹർദിക് പാണ്ഡ്യ നാല് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 45 പന്തിൽ 45 റൺസും നേടി. അക്സർ പട്ടേൽ മൂന്ന് ഫോറുകളും ഒരു സിക്സും അടക്കം 61 പന്തിൽ 42 റൺസും നേടി. 

ന്യൂസിലാൻഡ് ബൗളിങ്ങിൽ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഓവറിൽ 42 റൺസ് വിട്ടുനൽകിയാണ് താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. കൈൽ ജാമിസൺ, രചിൻ രവീന്ദ്ര, വില്യം ഒറൂർക്ക്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റുകളും നേടി. 

നാളെ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മാർച്ച് അഞ്ചിന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കിവീസ് സൗത്ത് ആഫ്രിക്കയെയും നേരിടും. മാർച്ച് ഒമ്പതിനാണ് ടൂർണമെന്റിന്റെ കിരീട പോരാട്ടം നടക്കുന്നത്. 

 

ALSO READ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുക ആ രണ്ട് ടീമുകളായിരിക്കും: ഡിവില്ലിയേഴ്സ്


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  20 hours ago
No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  20 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  a day ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  a day ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  a day ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  a day ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  a day ago