ബെംഗളൂരു ടെക് യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെയും പിരിച്ചുവിട്ട് സീ എൻ്റർടൈൻമെൻ്റ്
സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ് ബെംഗളൂരുവിലെ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ സെൻ്ററിലെ (ടിഐസി) 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിട്ട കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റിസോഴ്‌സുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.
ഈ നടപടി വഴി പ്ലാൻ വിഭവങ്ങൾ ഒപ്റ്റിമൈസ് ചെയ്യുകയും കമ്പനിയുടെ തുടർച്ചയായ വളർച്ചയെ നയിക്കാൻ ചെലവ് കുറഞ്ഞ ഘടനയിൽ എത്തുകയും ചെയ്യും. ഉപഭോക്തൃ മുൻഗണനകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്‌ചകൾ നേടുന്നതിന്, സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കമ്പനിയുടെ മൊത്തത്തിലുള്ള ഉള്ളടക്ക സൃഷ്‌ടി, വിതരണം, ധനസമ്പാദന പ്രക്രിയ എന്നിവ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രം ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
“ഞങ്ങളുടെ കാഴ്ചക്കാർക്ക് സമ്പന്നവും ആകർഷകവുമായ അസാധാരണമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ഞങ്ങളുടെ കൈകളിൽ വലിയ ഉത്തരവാദിത്തമുണ്ട്, അവരുടെ ഹൃദയം കീഴടക്കുന്നത് ഞങ്ങൾ തുടരും" ZEEL-ൻ്റെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു.
ഈ വർഷം ജനുവരിയിൽ, ജപ്പാനിലെ സോണി കോർപ്പറേഷൻ സീ എൻ്റർടൈൻമെൻ്റുമായുള്ള അതിൻ്റെ ഇന്ത്യൻ യൂണിറ്റിൻ്റെ ലയനം പിൻവലിച്ചിരുന്നു. ലയനം സാധ്യമായിരുനെങ്കിൽ 10 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള മാധ്യമ ഭീമനെ സൃഷ്ടിക്കുമായിരുന്നു. എന്നാൽ ലയനം റദ്ദാക്കിയതിന് പിന്നാലെ കമ്പനി അടുത്തിടെ അതിൻ്റെ പുതിയ റവന്യു പ്ലാൻ പ്രഖ്യാപിച്ചിരുന്നു. പുറത്താകൽ ഭീഷണി നേരിട്ടെങ്കിലും ഗോയങ്ക തന്നെയാണ് സ്ഥാപനത്തെ ഇപ്പോൾ നേരിട്ട് നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."