HOME
DETAILS

റമദാനിൽ ഗതാഗത സുരക്ഷ അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിനുമായി ആർടിഎ

  
Abishek
March 05 2025 | 04:03 AM

RTA Launches Awareness Campaign to Promote Traffic Safety During Ramadan

ദുബൈ: ഡ്രൈവർമാരിലും കാൽനടക്കാരിലും ഗതാഗത സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). സ്വകാര്യ മേഖലയുമായി സഹകരിച്ച് ഡ്രൈവർമാർ, സൈക്കിൾ യാത്രക്കാർ, കാൽനടക്കാർ എന്നിവർക്കായി ലഘുലേഖകളും സമ്മാനങ്ങളും വിതരണം ചെയ്തു. വാഹനാപകടങ്ങൾ കുറക്കുകയും റമദാൻ മാസത്തിലെ ട്രക്ക് ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.

യുഎഇ ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലിസ്, ദുബൈ ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്‌ടിവിറ്റീസ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പുതിയ കാമ്പയിൻ നടപ്പാക്കുന്നത്. ദുബൈയുടെ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് കാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുകയും മറ്റ് റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ക്ഷീണവും, ഉറക്കക്കുറവുമുള്ളപ്പോൾ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റമദാൻ മാസത്തിലെ ഉപവാസം ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കുന്നതിനാൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും അധികൃതർ ഓർമിപ്പിച്ചു. കൂടാതെ, ഡെലിവറി ഡ്രൈവർമാർക്ക് 10,000 റമദാൻ സമ്മാന കിറ്റുകൾ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ഡ്രൈവർമാർ, സൈക്കിൾ യാത്രക്കാർ, മെട്രോ ഉപയോക്താക്കൾ, ഇ-സ്കൂട്ടർ റൈഡർമാർ തുടങ്ങിയവർക്കും 10,000 റമദാൻ സമ്മാന കിറ്റുകൾ വിതരണം ചെയ്യും. ദുബൈ ടാക്സി ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, എന്നിവർക്ക് ബോധവത്കരണ ലഘുലേഖകൾക്കൊപ്പം ഇഫ്‌താർ ഭക്ഷണവും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ട്രക്കുകൾക്ക് നിയന്ത്രണം

ശൈഖ് സായിദ് റോഡിലെ ഇൻ്റർചേഞ്ച് ഏഴിനും ഷാർജക്കുമിടയിലുള്ള E11, ദേര സിറ്റി സെന്റർ, ബർ ദുബൈ എന്നിവിടങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി 11 വരെ ട്രക്കുകൾക്ക് അനുമതിയില്ല.

ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ

1) അമിതമായി ഭക്ഷണം കഴിച്ചതിന് പിന്നാലെ വാഹനമോടിക്കരുത്.
2) നോമ്പ് സമയങ്ങളിൽ ക്ഷമയോടെയും മറ്റ് വാഹനങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിച്ചും മാത്രം വാഹനമോടിക്കുക.
3) യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഗതാഗത തടസ്സം ഒഴിവാക്കാൻ ശ്രമിക്കുക. 
4) റോഡിൽ സൗമ്യമായ പെരുമാറ്റം പുലർത്തുക, സഹയാത്രികരെ മാന്യമായി സമീപിക്കുക.
5) മറ്റു ഡ്രൈവർമാരുമായി തർക്കങ്ങൾ ഒഴിവാക്കി, പുണ്യമാസത്തിൽ സഹിഷ്‌ണുതയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക.
6) വാഹനത്തിന്റെ വാതിലുകൾ അടച്ച് ഉറങ്ങരുത്, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

The Roads and Transport Authority (RTA) has initiated a public awareness campaign to emphasize the importance of traffic safety during Ramadan, aiming to reduce accidents and promote responsible driving habits.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  7 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  7 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  7 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  7 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  7 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  7 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  7 days ago