HOME
DETAILS

പ്രഭാത കാര്യങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കേണ്ട 9 ശീലങ്ങള്‍

  
March 05 2025 | 07:03 AM

9 morning habits parents should teach their children

നല്ല ശീലങ്ങള്‍ എന്നത് കുട്ടിയുടെ പെരുമാറ്റത്തിന്റെ ഭാഗമായി മാറുന്നതാണ്. മികച്ച വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ ഈ ശീലങ്ങള്‍ കുട്ടികളെ സഹായിക്കുന്നു. ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കുന്ന നല്ല ശീലങ്ങള്‍ ഒരു കുട്ടി ഭാവിയില്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നതിന് അടിത്തറയിടുന്നു. നല്ല ശീലങ്ങളുണ്ടെങ്കില്‍ ജീവിതത്തില്‍ സന്തോഷവും പ്രചോദനവും നേടാന്‍  സഹായിക്കുന്നു. 

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

ഒരു ദിവസത്തിന്റെ തുടക്കത്തില്‍ ഭക്ഷണം കഴിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുക. അതായത് പ്രഭാതഭക്ഷണം കഴിക്കുന്നത് ഒരു ദിവസത്തെ ഊര്‍ജ്ജം, ശ്രദ്ധ, മൊത്തത്തിലുള്ള ക്ഷേമം എന്നിവ നല്‍കുന്നതാണ്. 

വൈകി എഴുന്നേല്‍ക്കുന്ന ശീലം

2 HABIT.jpg


ഉറങ്ങാനും എഴുന്നേല്‍ക്കാനും സ്ഥിരമായ ഒരു ചിട്ട കുട്ടികളില്‍ ഉണ്ടാക്കുക. അല്ലാതെ ഓരോ ദിവസവും അവരെ തിരക്ക് കൂട്ടി ഓരോ സമയത്ത് എഴുന്നേല്‍പ്പിക്കാതെ ചിട്ടപ്പെടുത്തി ശീലിപ്പിക്കുക. 

ഗാഡ്‌ജെറ്റുകള്‍ പരിശോധിക്കുക

അതിരാവിലെ കുട്ടികള്‍ എഴുന്നേറ്റാല്‍ അവര്‍ ഗാഡ്‌ജെറ്റുകളിലാണോ സമയം ചെലവഴിക്കുന്നത് എന്ന് ശ്രദ്ധിക്കുക. അങ്ങനെയാണെങ്കില്‍ അതവരെ നിരുത്സാഹപ്പെടുത്തുകയും ശ്രദ്ധതിരിച്ചുവിടാന്‍ വായനയിലേക്കോ മറ്റെന്തെങ്കിലും പരിപാടിയിലേക്കോ അവരെ മാറ്റുക.

 HAND.jpg

 

ശുചിത്വം

നല്ല ആരോഗ്യം, ആത്മവിശ്വാസം, ശുചിത്വം എന്നിവ കുട്ടികളില്‍ പ്രോത്സാഹിപ്പിക്കുക. ദിവസവും രാവിലെ എഴുന്നേറ്റ ഉടന്‍ ബ്രഷ് ചെയ്യിപ്പിക്കാന്‍ പഠിപ്പിക്കുക. അതു കഴിഞ്ഞ് കുളിക്കാന്‍ ശീലിപ്പിക്കുക. എന്നിട്ട് സ്വന്തമായി ഡ്രസ് ഇടാന്‍ പഠിപ്പിക്കുന്ന ശീലങ്ങള്‍ അവരില്‍ കൊണ്ടുവരുക.

 

3 MOL.jpg


വെള്ളം കുടിപ്പിക്കുക

രാവിലെ എഴുന്നേറ്റാല്‍ കുട്ടികളില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലവും ഉണ്ടാക്കിയെടുക്കുക. ഇത് ശരീരത്തിലെ മെററബോളിസം വര്‍ധിപ്പിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുമെന്ന കാര്യവും കുട്ടികളെ പറഞ്ഞു മനസിലാക്കിക്കുക. 

 

KUT55.jpg

കിടക്ക വിരിക്കുക

രാത്രി കിടക്കാന്‍ പോകുമ്പോള്‍ അതേപടി കട്ടിലില്‍ കയറിക്കിടക്കാതെ കിടക്ക തട്ടിവിരിക്കാനും വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ പഠിപ്പിക്കുക. അത് അവരില്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തുന്നതാണ്. 

 

KUTTI.jpg

 

ഹോംവര്‍ക്ക് ചെയ്യുന്നത്

ചില കുട്ടികളെ കാണാം. രാവിലെ എഴുന്നേറ്റ് സ്‌കൂളില്‍ പോകാന്‍ നേരത്താവും അവര്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനുള്ള ഓര്‍മവരുകയും അത് ചെയ്യാന്‍ ഇരിക്കുകയും ചെയ്യുന്നത്. എന്നാല്‍ രാവിലെ എഴുന്നേറ്റാല്‍ ഇതിനു സമയമുണ്ടാവില്ലെന്നും അസൈന്‍മെന്റുകള്‍ അവസാന നിമിഷത്തേക്കു മാറ്റിവയ്ക്കുന്ന ശീലം ഇവരില്‍ നിന്ന് മാറ്റുകയും കൃത്യമായി തലേദിവസം രാത്രി തന്നെ ഇവ ചെയ്തിരിക്കണമെന്നും കുട്ടികളെ പഠിപ്പിക്കുക. നല്ല അച്ചടക്കത്തിനായി കുട്ടികളെ സമയമാനേജ്‌മെന്റ് പഠിപ്പിക്കേണ്ടതാണ്. 

വാദിക്കുക

പോസിറ്റീവായ ആശയവിനിമയം കുട്ടികളെ പഠിപ്പിക്കുക. എന്തെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ അവരെക്കൊണ്ട് നന്ദി എന്നു പറയാനും ക്ഷമയും ശാന്തതയും അവരെ പഠിപ്പിക്കുകയും ചെയ്യുക. 

 

KUTT.jpg

വ്യായാമം 

ചെറുതായ രീതിയില്‍ കുട്ടികളെ കൊണ്ട് വ്യായാമം ചെയ്യിപ്പിക്കുന്നതും നല്ലതാണ്. മികച്ച മാനസീകാവസ്ഥയ്ക്കും ഏകാഗ്രതയ്ക്കുമൊക്കെ ഇത് കാരണമാവും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  4 days ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  4 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  4 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  4 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  4 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  4 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  4 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  4 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago