
ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്‌ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്

അഹ്മദാബാദ്: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്‌ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ഗംഗാപൂരില്‍ നിന്ന് ഗുജറാത്തിലെ അങ്കേശ്വറിലേക്ക് പോവുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘം അദ്ദേത്തെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ലൈംഗിക പീഡനം ആരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. എന്നാല്‍ ഈ ആരോപണം റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പണ്ഡിതന്‍ തന്റെ ഇരിപ്പിടത്തില്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ഖുര്‍ആന്‍ ഓതുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
'മൗലാന കയറിയ അതേ സമയത്തു തന്നെയാണ് ഈ സംഘവും ട്രെയിനില്‍ കയറിയത്. കയറിയ ഉടനെ ഇവര്‍ മുസ് ലിംകള്‍ക്കെതിരെ മോശമായ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് ചുറ്റും ഇരുന്ന് തങ്ങള്‍ പറയുന്നതെല്ലാം അദ്ദേഹം കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു അവരുടെ സംസാരം. അതിനിടക്ക് അവരുടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ അദ്ദേഹത്തിന് നേരെ വിരല്‍ ചൂണ്ടി പാകിസ്ഥാനി എന്നു വിളിച്ചു. സ്ഥിതി കൂടുതല്‍ വഷളാകാന്‍ തുടങ്ങിയപ്പോള്‍ ടിടിആര്‍ അദ്ദേഹത്തോട് വാതിലിനടുത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടു. ഇതോടെ സ്ത്രീയും പുരുഷന്‍മാരും ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ തുടങ്ങി. യാതൊരു കരുണയുമില്ലാതെയാണ് അവര്‍ അദ്ദേഹത്തെ തല്ലിച്ചതച്ചത്- കുടുംബം പറയുന്നു.
🚨#India: A Maulana from Gangapur City, Rajasthan, was brutally beaten on a train.
— Muslim Voice (@MuslimVoice_eng) March 6, 2025
He had travelled to Ankleshwar, Gujarat, to collect madrasa donations. Some passengers hurled anti-Muslim slurs, and a woman falsely labelled him Pakistani. (1/2)#AllEyesOnIndianMuslims pic.twitter.com/EuNwM5Guim
അദ്ദേഹത്തെ അതിക്രൂരമായി അടിക്കുന്നത് പുറത്തു വന്ന വീഡിയോയില്‍ വ്യക്തമാണ്. തലയിലും മുഖത്തുമൊക്കെ ശക്തമായി അടിക്കുന്നതാണ് വീഡിയോയില്‍.
ഗംഗാപൂര്‍ സിറ്റിയിലെ ഒരു മദ്രസാ ഡയരക്ടറായ അദ്ദേഹം മദ്രസക്കായി പണം പിരിക്കുന്നതിനാണ് അങ്കേശ്വറിലേക്ക് പുറപ്പെട്ടത്.
സംഭവത്തിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ' ട്രയിനില്‍ യാത്ര ചെയ്യുന്ന ഹിന്ദുത്വ വാദികള്‍ ധരിക്കുന്നത് അവര്‍ക്ക് കാണുന്ന മുസ്‌ലിംകളെയെല്ലാം മര്‍ദ്ദിക്കാനുള്ള അവകാശമുണ്ടെന്നാണ്' വസീം അക്രം ത്യാഗി എക്‌സില്‍ കുറിച്ചു.
ഗുജറാത്തില്‍ തറാവീഹ് (റമദാനിലെ രാത്രി സമയത്തെ പ്രത്യേക പ്രാര്‍ഥന) പള്ളിക്കുള്ളില്‍വച്ച് നിസ്‌കരിക്കുകയായിരുന്നവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആള്‍ക്കൂട്ട ആക്രമണമുണ്ടായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജയ് ശ്രീറാം മുദ്രാവാക്യവുമായി അക്രമികള്‍ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ച് കയറിയ ശേഷം നിസ്‌കരിക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു.
അഹമ്മദാബാദിലെ വതുവയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിക്കുള്ളിലും പുറത്തുമായി നിന്നിരുന്ന വിശ്വാസികളില്‍ തൊപ്പിവച്ചവരെ മനപ്പൂര്‍വം ലക്ഷ്യംവച്ചതായും കത്തികാട്ടി നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും ഇരകള്‍ പറയുന്നു.
രാത്രി 9.30ഓടെ നിസ്‌കാരം പുരോഗമിക്കുന്നതിനിടെ പൊടുന്നനെ മുകളില്‍നിന്ന് തുടരെത്തുടരെ കല്ലുകള്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേസമയം മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളും കൊലവിളിയും ഉയര്‍ന്നതോടെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതിരുന്നത് പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളിക്കുള്ളിലും പുറത്തുമായി നില്‍ക്കുകയായിരുന്ന 17 കാരനുള്‍പ്പെടെ പരുക്കേറ്റു. കുട്ടികളെ ഉള്‍പ്പെടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും സമാന സംഭവം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. നിസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരനായ അദ്‌നാന്‍ ഖാനെ ഒരു സംഘം ഹിന്ദുത്വവാദികള്‍ കത്തി കൊണ്ട് കുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ അദ്‌നാന്‍ ഖാന്‍ ചികിത്സയിലാണ്.
: An Islamic scholar traveling from Rajasthan to Gujarat was brutally assaulted by a Hindutva group while reciting the Quran on a train. The attack, allegedly based on false accusations, has sparked outrage. Recent incidents of communal violence in Gujarat and Madhya Pradesh raise serious concerns. Read more!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 3 days ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 3 days ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 3 days ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 3 days ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 3 days ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 3 days ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 3 days ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 3 days ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 3 days ago
യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍
uae
• 3 days ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 3 days ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 3 days ago
വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്
National
• 3 days ago
ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
National
• 3 days ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 3 days ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 3 days ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 3 days ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്വഴക്കം ഇങ്ങനെ
latest
• 3 days ago
തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്കാന് ബംഗളൂരു കോര്പറേഷന്; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ
National
• 3 days ago
കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
Kerala
• 3 days ago
അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു
Kerala
• 3 days ago