
യുഎഇയിലെ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
.gif?w=200&q=75)
ദുബൈ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസ്സേജിംഗ് ആപ്പാണ് വാട്ട്‌സ്ആപ്പ്. ലോകമെമ്പാടുമായി 2 ബില്യണിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ് ആശയവിനിമയം, ബിസിനസ്സ്, സാമൂഹിക ഇടപെടലുകള്‍ എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്വകാര്യതാ ആശങ്കകള്‍ മുതല്‍ AIഅധിഷ്ഠിത നവീകരണങ്ങള്‍ വരെയുള്ള കാരണങ്ങളാല്‍ വാട്ട്‌സ്ആപ്പ് ടെക്‌ലോകത്ത് ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്. സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയാണ് വാട്‌സ്ആപ്പിന്റെ ഉടമസ്ഥര്‍.
യുഎഇയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി 'ലിസ്റ്റ്' സേവനം ആരംഭിച്ചിരിക്കുകയാണ് മെസ്സേജിംഗ് ആപ്പ് ഇപ്പോള്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയെക്കുറിച്ച് സന്ദേശം ലഭിച്ചത്. ചില സംഭാഷണങ്ങള്‍ കണ്ടെത്താന്‍ പാടുപെടുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവ ലിസ്റ്റുകള്‍ എന്ന് വിളിക്കുന്ന കസ്റ്റം വിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്.
ഉപയോക്താക്കള്‍ക്ക് ചാറ്റുകളുടെ മുകളിലുള്ള ഫില്‍ട്ടര്‍ ബാറിലെ + ബട്ടണ്‍ ടാപ്പ് ചെയ്ത് ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം. കുടുംബം, സുഹൃത്തുക്കള്‍ മുതല്‍ ജോലിസ്ഥലത്തേയും അയല്‍ക്കാരുടേയും വരെയുള്ളവരുടെ ചാറ്റുകള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഫില്‍ട്ടര്‍ ചെയ്യാം,' സന്ദേശത്തില്‍ ഉള്ളത് ഇങ്ങനെയാണ്.
ഉപയോക്താക്കള്‍ക്ക് അവരുടെ ലിസ്റ്റിന് ഒരു പേര് നല്‍കാനും ഏതൊക്കെ സംഭാഷണങ്ങള്‍ ചേര്‍ക്കണമെന്ന് തിരഞ്ഞെടുക്കാനും കഴിയും. ഗ്രൂപ്പ് ചാറ്റുകളും വണ്‍ഓണ്‍വണ്‍ സംഭാഷണങ്ങളും ലിസ്റ്റുകളിലേക്ക് ചേര്‍ക്കാന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഒന്നിലധികം ലിസ്റ്റുകളുള്ളവര്‍ക്ക് അവയെല്ലാം കാണുന്നതിന് ഫില്‍ട്ടര്‍ ബാറില്‍ തിരശ്ചീനമായി സ്‌ക്രോള്‍ ചെയ്താല്‍ മതി.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് വാട്ട്‌സ്ആപ്പ് അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് ലിസ്റ്റ് സേവനം അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇവന്റുകള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള എളുപ്പവഴിയും മെസേജിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു. ഈ സവിശേഷത ഇതുവരെ യുഎസില്‍ എത്തിയിട്ടില്ല. കഴിഞ്ഞ മാസമാണ് യുഎഇയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് 'മെറ്റാ എഐ' ഫീച്ചര്‍ അവതരിപ്പിച്ചത്.
2025ന്റെ രണ്ടാം പാദത്തില്‍ കമ്പനി ഒരു മെറ്റാ എഐ സ്റ്റാന്‍ഡ്എലോണ്‍ ആപ്പ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി സിഎന്‍ബിസി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷാവസാനത്തോടെ തന്റെ കമ്പനിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്‍നിരയില്‍ എത്തിക്കാനുള്ള മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പദ്ധതികളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
2023 സെപ്റ്റംബറിലാണ് മെറ്റാ എഐ ചാറ്റ്‌ബോട്ട് ആരംഭിച്ചത്. നിലവിലുള്ള ആപ്പുകളില്‍ നിന്ന് ഉപയോക്തൃ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി പ്രതികരണങ്ങള്‍ നല്‍കാനും ചിത്രങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന ഒരു ജനറേറ്റീവ് എഐപവേര്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റായാണ് കമ്പനി മെറ്റയെ അവതരിപ്പിച്ചത്.
WhatsApp introduces new feature for users in the UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു
International
• 19 hours ago
പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ
uae
• 19 hours ago
കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
National
• 20 hours ago
സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു
uae
• 20 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 20 hours ago
ആർടിഎയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം
uae
• 20 hours ago
സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്
International
• 20 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 21 hours ago
കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്
Kerala
• 21 hours ago
ഹാലൻഡിൻ്റെ ഒരോറ്റ ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും
Football
• 21 hours ago
ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു
National
• a day ago
ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്കിയതോ ഒരു ബോക്സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍
National
• a day ago
'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം
Football
• a day ago
രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ
uae
• a day ago
റോഡിലെ കുഴിയെക്കുറിച്ച് പരാതിപറഞ്ഞ് താമസക്കാരൻ; 11 ദിവസത്തിനകം പരാതി പരിഹരിച്ച് ആർടിഎ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
uae
• a day ago
രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തള്ളിനീക്കി
Kerala
• a day ago
ബിജെപിയെ മടുത്ത് കെജരിവാളിനെ 'മിസ്' ചെയ്ത് ഡൽഹി ജനത; ദീപാവലിക്ക് പിന്നാലെ വായുനിലവാരം തകർന്നതിൽ ബിജെപി സർക്കാരിന് വിമർശനം
National
• a day ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു, 97,000ത്തില്‍ നിന്ന് 93,000ത്തിലേക്ക്
Business
• a day ago
ബീറ്റിൽസിൻ്റെ സംഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story
crime
• a day ago
'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി
Saudi-arabia
• a day ago
'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും' ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്റാന് മംദാനി
International
• a day ago