HOME
DETAILS

സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ് 

  
Web Desk
March 07, 2025 | 7:10 AM

Kerala Gold Prices Drop Significantly

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ഇന്ന്  വൻ കുറവ്. ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നു തന്നെ ജ്വല്ലറിയിലേക്ക് വിട്ടോളൂ. 
ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവാണ് കാണിക്കുന്നത്. അതേസമയം, ഡോളർ കരുത്ത് കുറഞ്ഞതും ഇന്ത്യൻ രൂപയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കാത്തതും തിരിച്ചടിയുണ്ടാവാനുള്ള ഒരു സാധ്യതയും കാണിക്കുന്നുണ്ട്. അതുകൊണ്ട് ത്നെ വരുംനാളുകളിൽ വില കൂടുമോ കുറയുമോ എന്ന് പ്രവചിക്കാനാവില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണവിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്. അമേരിക്കയുടെ വ്യാപാര നയങ്ങളായിരുന്നു ഇതിന് കാരണം. ഇന്ന് ഏതായാലും വിലയിൽ നല്ല കുറവാണ് രേഖപ്പെടുത്തുന്നത്.  കേരളത്തെ സംബന്ധിച്ച് നോക്കിയാൽ കഴിഞ്ഞ കുറച്ച് ദിവസമായി രണ്ട് തരം വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. വ്യാപാരികൾക്കിടയിലെ ഭിന്നതയാണ് ഇതിന് കാരണമായി പറയുന്നത്. ഒരു വിഭാ​ഗം വില കൂട്ടിയപ്പോൾ മറുവിഭാ​ഗം വില കുറച്ചതിനും കഴിഞ്ഞ ദിവസം വ്യാപാരലോകം സാക്ഷിയായി. ഇന്ന് രണ്ട് വിഭാ​ഗവും വില കുറച്ചിട്ടുണ്ടെങ്കിലും രണ്ട് വില തന്നെയാണ് കേരളത്തിൽ സ്വർണത്തിന്. 

ALSO READ: Gold Price in GCC : ഗള്‍ഫ് രാജ്യങ്ങളിലെയും കേരളത്തിലെയും ഇന്നത്തെ സ്വര്‍ണവിലയിലെ വ്യത്യാസം അറിയാം

പവൻ സ്വർണത്തിന് വാങ്ങിയത് 64160 രൂപയായിരുന്നു ഇന്നലെ  ഒരു വിഭാഗം വ്യാപാരികൾ നിർണയിച്ച വില. അവർ ഇന്ന് 240 രൂപ കുറച്ച് 63920 രൂപക്കാണ് ഒരു പവൻ വില്ഡ‍പന നടത്തുന്നത്. അപ്രകാരം  ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. എന്നാൽ മറുവിബാ​ഗമാവട്ടെ  ഗ്രാമിന് 60 രൂപ കുറച്ചിട്ടുണ്ട്.  8000 രൂപയാണ് അവരുടെ പക്കൽ ​ഗ്രാം സ്വർണത്തിന്റെ വില. അതനുസരിച്ച് അവരുടെ പക്കൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ നാം 64000 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം ഇവർ 64480 രൂപയായിരുന്നു പവൻ സ്വർണത്തിന്  ഈടാക്കിയിരുന്നത്.

ഇവരുടെ പക്കൽ ഇന്നലെ 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6635 രൂപയായിരുന്നു. ഇന്ന് 50 രൂപ കുറച്ച് 6585 രൂപയാണ് ​ഗ്രാമിന്. 22 കാരറ്റ് സ്വർണത്തിന് വില വർധിക്കുന്നതോടെ ആളുകൾ 18 കാരറ്റിലെക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു പവന് 10000 രൂപയുടെ വ്യത്യാസമാണ് ഈ  രണ്ട് സ്വർണവും തമ്മിലുള്ളത്. 

ALSO READ:  പണിക്കൂലി കുറച്ച് സ്വര്‍ണം വാങ്ങണോ..ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

 

 ചെമ്പിന്റെ അംശം കൂടുതലായിരിക്കും എന്നതാണ് 18 കാരറ്റ് ആഭരണത്തിന്റെ പ്രത്യേകത. 75 ശതമാനം സ്വർണവും 25 ശതമാനം ചെമ്പുമാണുണ്ടാവുക.  പണയത്തിനും മറ്റും ഇത് സ്വീകരിക്കില്ല. മാത്രമല്ല അൽപം പണിക്കൂലിയും കൂടും. ആഭരണമായി ഉപയോഗിക്കാൻ മാത്രമാണെങ്കിൽ 18 കാരറ്റ് വാങ്ങാം. ഇനി അതല്ല ആഭരണമായും ആവശ്യം വരുമ്പോൾ പണയം വയ്ക്കാനും ആലോചിക്കുന്നെങ്കിൽ 22 കാരറ്റ് ആഭരണങ്ങളാണ് നല്ലത്. നിക്ഷേപം മാത്രമാണ് ഉദ്ദേശമെങ്കിൽ 24 കാരറ്റ് സ്വർണമാണ് ഏറ്റവും നല്ല തെരഞ്ഞെടുപ്പ്. 

ആവശ്യക്കാർക്ക് വില കുറയുന്ന വേളയിൽ സ്വർണം വാങ്ങുന്നതാണ് നല്ലത്. അതിന് കഴിയില്ല എന്നുണ്ടെങ്കിൽ അഡ്വൻസ് ബുക്കിങ് ചെയ്യാം. 

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2904 ഡോളറായാണ് വില കുറഞ്ഞത്. ഡോളർ സൂചിക 104ലേക്ക് ഇടിയുകയും ചെയ്തിട്ടുണ്ട്, ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം 87.17 ആയി താഴ്ന്നിരിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  3 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  3 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  3 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  3 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  3 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  3 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  3 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  3 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  3 days ago


No Image

വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  3 days ago
No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  3 days ago
No Image

ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ സമസ്ത സുപ്രിംകോടതിയില്‍: ചൂണ്ടിക്കാട്ടിയത് തെഹ്‌സീന്‍ പൂനെവാല കേസിലെ മാര്‍ഗരേഖ; അവതരിപ്പിച്ചത് ശക്തമായ പോയിന്റുകള്‍

National
  •  3 days ago
No Image

ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  3 days ago