HOME
DETAILS

ഫുട്ബോൾ പരിശീലിക്കാൻ അദ്ദേഹം എപ്പോഴും എന്നോട് പറയും: ഡേവിഡ് ബെക്കാം

  
March 07 2025 | 14:03 PM

david beckham talks lionel messi and teammates say him to practice football

ഇന്റർ മയാമിയിൽ ലയണൽ മെസിക്കൊപ്പവും സഹതാരങ്ങൾക്കൊപ്പവുമുള്ള അനുഭവം പങ്കുവെക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം. മെസിയും സഹതാരങ്ങളും തന്നോട് ഫുട്ബോളിൽ പരിശീലനത്തിൽ ഏർപ്പെടാൻ അഭ്യർത്ഥിക്കാറുണ്ടെന്നാണ് ബെക്കാം പറഞ്ഞത്. മെൻസ് സോക്കറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് ഇതിഹാസം. 

'നിങ്ങൾക്കറിയാമോ അവർ എപ്പോഴും എന്നോട് പറയും പരിശീലനത്തിൽ പങ്കെടുക്കാൻ. ലിയോ, ലൂയി, ജോർഡി, സെർജിയോ എല്ലാവരും പറയും വരൂ വരൂ എന്ന്. പരിശീലനങ്ങളിൽ ഞാൻ കുറച്ച് ഫ്രീ കിക്കുകൾ എടുത്തിരുന്നു. ഇതിനൊപ്പം കുറച്ച് ലോങ്ങ്‌ പാസുകളും നേടി. ഇത് ചെയ്തതിൽ ഞാൻ വളരെയധികം ആവേശഭരിതനായിരുന്നു,' ഡേവിഡ് ബെക്കാം പറഞ്ഞു. 

ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണ് ഇന്റർ മയാമി. 2023ലാണ് മെസി അമേരിക്കൻ ഫുട്ബോളിന്റെ ഭാഗമാവുന്നത്. ഫ്രഞ്ച് ക്ലബ്‌ പിഎസ്ജിയിൽ നിന്നുമാണ് താരം ഇന്റർ മയാമിയിൽ എത്തിയത്. മെസിയുടെ വരവിന് പിന്നലെ പല സൂപ്പർതാരങ്ങളും ഇന്റർ മയാമിയിലെത്തി. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. 

അതേസമയം മേജർ ലീഗ് സോക്കറിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി സമനിലയിൽ കുടുങ്ങിയിരുന്നു.  ന്യൂയോർക്ക് സിറ്റിയാണ് മെസിയെയും സംഘത്തിന്റെയും സമനിലയിൽ കുടുക്കിയത്. മത്സരത്തിൽ ഇരു ടീമികളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ ഹ്യൂസ്റ്റൺ ഡൈനാമോക്കെതിരെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു  ഇന്റർ മയാമി വിജയിച്ചത്. നിലവിൽ എംഎൽഎസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും സമനിലയുമായി രണ്ട് പോയിന്റാണ് മയാമിക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍

International
  •  3 days ago
No Image

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

Kerala
  •  3 days ago
No Image

പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും

Kerala
  •  3 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് എല്‍സണ്‍ എസ്‌റ്റേറ്റ് നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി

Kerala
  •  3 days ago
No Image

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  3 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  3 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  3 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  3 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  3 days ago