ഉമ്മുൽഖുവൈനിൽ വൻ തീപിടിത്തം; ഫാക്ടറി കത്തി നശിച്ചു
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഉമ്മുൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഫാക്ടറിയിലുണ്ടായ വൻ അഗ്നിബാധയിൽ ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ ദ്രുത ഗതിയിൽ തീ നിയന്ത്രണ വിധേയമാക്കുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. ആർക്കും പരുക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്
യു.എ.ക്യൂ സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി അറിയിച്ചു. എമിറേറ്റിലെ സിവിൽ ഡിഫൻസ് വകുപ്പ് മേധാവി ബ്രിഗേഡിയർ ഡോ. സാലം ഹമദ് ബിൻ ഹംദയുടെ നേതൃത്വത്തിലായിരുന്നു അഗ്നി ശമന പ്രവർത്തനം.
റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കുന്നതിൽ സഹായിച്ചു. ഉമ്മുൽ ഖുവൈനിലെ എമർജൻസി-ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്റർ, ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി, യൂണിയൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ ആംബുലൻസ് എന്നിവയിൽ നിന്നുള്ള സമാഗങ്ങളും അഗ്നിശമനത്തിന് സഹായിച്ചു.
ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.
ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനായതിൽ എല്ലാ കക്ഷികളുടെയും സമയോചിത പ്രതികരണത്തിനും ടീം വർക്കിനും മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."