HOME
DETAILS

'റമദാന്‍ കരീം' ആശംസകള്‍ അറിയിച്ച് ദുബൈയിലെ ഹിന്ദു ക്ഷേത്രത്തില്‍ കുറിപ്പ്, ചിത്രങ്ങള്‍ വൈറല്‍

  
Shaheer
March 08 2025 | 03:03 AM

A note wishing Ramadan Kareem at a Hindu temple in Dubai goes viral with pictures

ദുബൈ: ഇക്കഴിഞ്ഞ ആഴ്ചയാണ് യുഎഇയില്‍ വിശുദ്ധ റമദാന്‍ മാസത്തിന് തുടക്കമായത്. മനം നിറയ്ക്കുന്ന പ്രാര്‍ത്ഥനകളിലൂടെയും ഖുര്‍ആനിന്റെ വെളിച്ചവും ഏറ്റുവാങ്ങി വിശ്വാസികള്‍ സ്വയം നവീകരിക്കുന്ന ഈ സമയത്ത് ദുബൈയിലെ ഹിന്ദു ക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ട റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഒരു ബോര്‍ഡ് വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

പുണ്യമാസത്തിന് ഊഷ്മളമായ ആശംസകള്‍ അറിയിക്കുന്ന ബോര്‍ഡാണ് ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ആത്മാര്‍ത്ഥമായ ഒരു അഭ്യര്‍ത്ഥനയും ഉണ്ടായിരുന്നു.

പ്രാദേശിക സംസ്‌കാരത്തോടുള്ള ആദരവിന്റെയും മുസ്‌ലിം സമൂഹത്തോടുള്ള ഐക്യത്തിന്റെയും അടയാളമായി ഭക്തരും സന്ദര്‍ശകരും ക്ഷേത്രത്തിനുള്ളില്‍ വെച്ച് മാത്രമേ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാവൂ എന്ന് ആഹ്വാനം ചെയ്യുന്ന ബോര്‍ഡ് ജബല്‍ അലിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

മലയാളിയായ കണ്ടന്റ് ക്രിയേറ്റര്‍ സജിന്ത് ഹരികുമാര്‍ ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമില്‍ പങ്കിട്ട വീഡിയോയിലൂടെയാണ് ഈ ഹൃദയസ്പര്‍ശിയായ പ്രവൃത്തി ശ്രദ്ധ നേടിയത്. മാര്‍ബിള്‍ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 'ഹിന്ദു ക്ഷേത്രം ദുബൈ. റമദാന്‍ കരീം. ചന്ദ്രന്‍ നിങ്ങളുടെ പാതയെ സമാധാനവും സന്തോഷവും കൊണ്ട് പ്രകാശിപ്പിക്കട്ടെ. ദയവായി ക്ഷേത്ര പരിസരത്തു നിന്ന് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്'. ഇതാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.

ഫെബ്രുവരി 28ന് രാത്രി മാസപ്പിറവി ദൃശ്യമായതിനുശേഷം മാര്‍ച്ച് 1 ശനിയാഴ്ചയാണ് എല്ലാ അറബ് രാജ്യങ്ങളിലും റമദാന്‍ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ ആരാധന, ദാനധര്‍മ്മം, പ്രഭാതം മുതല്‍ സന്ധ്യ വരെ ഉപവാസം എന്നിവയോടെയാണ് റമദാന്‍ മാസം ആചരിക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. മതവംശങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തലങ്ങളിലുമുള്ള ആളുകള്‍ പരസ്പര ബഹുമാനത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് ജീവിക്കുന്ന ഒരു മാതൃകാ സമൂഹമായ ദുബൈയിയെ സമൂഹമാധ്യമ ഉപഭോക്താക്കള്‍ പ്രശംസിച്ചു.

ഒരു രാജ്യത്തിന്റെ നല്ല പുരോഗതിക്ക് ഇത്തരം പ്രവൃത്തികള്‍ എങ്ങനെ സംഭാവന ചെയ്യുന്നുവെന്നും വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുന്നുവെന്നും വാദിച്ചുകൊണ്ട് ഇന്ത്യന്‍ നെറ്റിസണ്‍മാര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വീഡിയോ പങ്കിട്ടു.

A note wishing 'Ramadan Kareem' at a Hindu temple in Dubai goes viral with pictures

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  2 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  2 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  2 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  2 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  2 days ago