HOME
DETAILS

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക് 

  
Web Desk
March 08, 2025 | 12:57 PM

Report says virat kohli injury in practice section

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. നാളെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശങ്ക നൽകുന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലനത്തിനിടെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിക്ക് പരുക്കേറ്റുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നെറ്റ്സിൽ ഇന്ത്യൻ പേസറെ നേരിടുന്നതിനിടെ കോഹ്‌ലിയുടെ കാൽമുട്ടിന് പരുക്ക് സംഭവിച്ചുവെന്നും തുടർന്ന് ബാറ്റിങ് തുടരാതെ നെറ്റ്സിൽ നിന്നും താരം മടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. 

ടൂർണമെന്റിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് കോഹ്‌ലി. ഇതിനോടകം തന്നെ നാല് മത്സരങ്ങളിൽ നിന്നും 214 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും കോഹ്‌ലി നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്സിതാനെതിരെയായിരുന്നു കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നത്.  മത്സരത്തിൽ 111 പന്തിൽ പുറത്താവാതെ 100 റൺസാണ് കോഹ്‌ലി നേടിയത്. ഏഴ് ഫോറുകളുടെ അകമ്പടിയിയോടുകൂടിയാണ് വിരാട് സെഞ്ച്വറി പൂർത്തിയാക്കിയത്. സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയും കോഹ്‌ലി തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ 98 പന്തിൽ അഞ്ചു ഫോറുകൾ ഉൾപ്പടെ 84 റൺസാണ് കോഹ്‌ലി നേടിയത്. 

അതേസമയം നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഐസിസിയുടെ ഒരു ഏകദിന ടൂർണമെന്റിൽ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിനുമുമ്പ് 2000ത്തിലാണ് ഇന്ത്യയും ന്യൂസിലാൻഡും ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ആയിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്.  മൂന്നാം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യൻ മണ്ണിൽ എത്തിക്കാനായിരിക്കും രോഹിത് ശർമയും സംഘവും കിവീസിനെനെതിരെ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം  ചാമ്പ്യൻസ് ട്രോഫി കിരീടം ലക്ഷ്യം വെച്ചായിരിക്കും ന്യൂസിലാൻഡ് ഇറങ്ങുക.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യ സെമിയിൽ എത്തിയത്. സെമിയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. മറുഭാഗത്ത് ഗ്രൂപ്പ് രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് കിവീസ് സെമിയിലേക്ക് മുന്നേറിയത്. സെമിഫൈനലിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവീസ് കലാശ പോരാട്ടത്തിലേക്ക് മുന്നേറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago