HOME
DETAILS

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു

  
Ajay
March 08 2025 | 15:03 PM

Violent riots erupt in Manipur on first day of free movement one dead vehicles set on fire

ഇംഫാല്‍: വംശീയകലാപത്തിന് അയവുവന്നതോടെ, നീണ്ട 22 മാസങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. ഒരാള്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. കെയ്തല്‍മാന്‍ബിയില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ ലാല്‍ഗൗതാങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് മരിച്ചത്. 

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് മണിപ്പൂരില്‍ ശനിയാഴ്ച മുതല്‍ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകുമെന്നുള്‍പ്പെടെ പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം ഇന്നലെ മെയ്തി മേഖലകളില്‍ നിന്ന് കുക്കി ഭൂരിപക്ഷ മേഖലകളിലേക്ക് ബസ് സര്‍വിസുകള്‍ ആരംഭിച്ചു. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് കുക്കി മേഖലകളായ ചുരാചന്ദ്പൂര്‍, കാംഗ് കോക്പി, സേനാപതി ജില്ലകളിലേക്ക് വന്‍ സൈനിക സന്നാഹത്തോടെയാണ് മണിപ്പൂര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുകള്‍ യാത്ര തുടങ്ങിയത്. ബിഷ്ണുപൂര്‍ വഴി ചുരാചന്ദ്പൂരിലേക്ക് പുറപ്പെട്ട ബസ് കുക്കി അതിര്‍ത്തി കടന്ന് പോകാനായില്ല. 

സേനാപതിയിലേക്കുള്ള ബസ് കാംഗ്‌കോക്പിയില്‍ തടയുകയും നൂറ് കണക്കിനാളുകള്‍ ബസിന് നേരെ കല്ലെറിയുകയും സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മരണവും പരുക്കും റിപ്പോര്‍ട്ട്‌ചെയ്തത്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധത്തില്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. കല്ലുകളും മരത്തടികളും മറ്റും ഇട്ട് മാര്‍ഗതടസ്സവും സൃഷ്ടിച്ചു. 

ഗാംഗിഫായ്, മോട്ബംഗ്, കെയ്തല്‍മാന്‍ബി എന്നിവിടങ്ങളില്‍ സുരക്ഷാ സേനയുമായി രൂക്ഷമായ ഏറ്റുമുട്ടലാണ് റിപ്പോര്‍ട്ട്‌ചെയ്തത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

വന്‍ സൈനിക സന്നിഹത്തോടെയാണ് ആളില്ലാത്ത ബസ് ഓടിയത്. ഇംഫാല്‍ താഴവര കടന്ന് കുക്കി മേഖലകളിലേക്ക് ബസ് എത്തിയതോടെ വന്‍ ആക്രമങ്ങളാണ് നേരിട്ടത്. വരും ദിവസങ്ങളിലും ബസ് സര്‍വിസ് തുടരുമെന്നും ആക്രമമുണ്ടായാല്‍ ശക്തമായി നേരിടാനുമാണ് നിര്‍ദ്ദേശം. 

എന്നാല്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത ഒരു നീക്കവും വിജയിക്കില്ലെന്ന് കുക്കി നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നൂറിലധികം തീവ്രവാദികളെ പിടികൂടിയതായി പൊലിസ് പറഞ്ഞു.

With the communal riots easing, the first day of the declaration of free movement in Manipur after 22 months, there was widespread violence in the state. One person was killed and over 25 people were injured. The deceased was identified as Lalgautang Singhsit (30), who was shot during an encounter in Kaithalmanbi.

READ ALSO: മണിപ്പൂരിൽ സുരക്ഷാ സേനയുടെ വ്യാപക റെയ്ഡ്; 114 ആയുധങ്ങൾ പിടിച്ചെടുത്തു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  2 days ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  2 days ago
No Image

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

International
  •  2 days ago
No Image

ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം  | Accident in Oman

oman
  •  2 days ago
No Image

13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്‍ജീവനക്കാരന്‌ 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 days ago
No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  2 days ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  2 days ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  2 days ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  2 days ago