HOME
DETAILS

കാനഡയിലെ നിശാക്ലബിൽ വെടിയ്പ്പ് ; 12 പേർക്ക് പരിക്ക്

  
March 08, 2025 | 4:36 PM

Shooting at nightclub in Canada 12 injured

ടൊറന്റോയിലെ ഒരു പബ്ബിൽ നടന്ന വെടിവെയ്പ്പിൽ 12 പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് കനേഡിയൻ പൊലീസ് അറിയിച്ചു.വെടിവെയ്പ്പ് വെള്ളിയാഴ്ച രാത്രി 10:39 (ശനിയാഴ്ച 03:39 GMT) കിഴക്കൻ ടൊറന്റോയിലെ സ്കാർബറോ സിറ്റി സെന്ററിന് സമീപം നടന്നു.പോലീസിന്റെ വിവരമനുസരിച്ച്, ആറ് പേർക്ക് നേരിട്ട് വെടിയേറ്റതിനൊപ്പം, മറ്റ് ചിലർക്ക്  ഗ്ലാസ് പൊട്ടിതെറിച്ച്  തറഞ്ഞു കയറിയാണ് പരിക്കേറ്റത്. ഇവരിൽ ആരുടെയും പരിക്ക് സാരമുള്ളത്തല്ലയെന്ന് അധികൃതർ അറിയിച്ചു.

മൂന്ന് പേർ ആയുധങ്ങളുമായെത്തി പബ്ബിനുള്ളിൽ കടന്ന് "നിർധാഷണ്യമായി വെടിവെയ്പ്പ്" നടത്തുകയായിരുന്നു. പ്രതികൾ ഒരു അസോൾട്ട് റൈഫിളും ഹാൻഡ്‌ഗണുകളും കൈവശം വെച്ചിരുന്നുവെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

പ്രതികൾക്കായി കെണിയൊരുക്കി അന്വേഷണം

വെടിവെയ്പ്പിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല, എന്നാൽ "എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്" എന്ന് പൊലീസ് സൂപ്രണ്ട് പോൾ മക്കിന്റയർ പറഞ്ഞു."ഇത് നമ്മുടെ സമൂഹത്തെയും നഗരത്തെയും പരിഭ്രാന്തിയിലാഴ്ത്തിയ ധിക്കാരപരവും നിർദാക്ഷിണ്യവുമായ അക്രമമായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതികളെ പിടികൂടാൻ ലഭ്യമായ എല്ലാ  മാർഗങ്ങളും പൊലീസ് വിനിയോഗിക്കുന്നുണ്ടെന്ന് അവരറിയിച്ചു.

2024-ൽ ഇതുവരെ നഗരത്തിൽ നടന്ന മറ്റ് വെടിവെയ്പ്പുകളേക്കാൾ ഈ സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണം കൂടുതലാണ്.കഴിഞ്ഞ വർഷം ഈ പ്രദേശത്ത് വെടിവെയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തതായാണ് പൊലീസ് റിപ്പോർട്ട്.
ടൊറന്റോയിലെ (3 ദശലക്ഷം ജനസംഖ്യ) വെടിവെയ്പ്പ് സംഭവങ്ങളിൽ കഴിഞ്ഞ വർഷം 43 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

കാനഡ-അമേരിക്ക വെടിവെയ്പ്പ് നിരക്ക് താരതമ്യം

2021-ലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ ഡാറ്റ അനുസരിച്ച്, കാനഡയിൽ തോക്കുപയോഗിച്ച കൊലപാതകങ്ങളുടെ നിരക്ക് അയൽരാജ്യമായ യുഎസിനേക്കാൾ കുറഞ്ഞതാണ്.
കാനഡ: 100,000 പേരിൽ 0.6 കൊലപാതകങ്ങൾ
യുഎസ്: 100,000 പേരിൽ 4.5 കൊലപാതകങ്ങൾ
പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതികളെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  3 days ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  3 days ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  3 days ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  3 days ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  3 days ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  3 days ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  3 days ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  3 days ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  3 days ago