HOME
DETAILS

ഇന്ത്യയില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ ആറ് സ്ഥലങ്ങള്‍

  
March 10, 2025 | 5:20 AM

Six places in India that you can travel to

സഞ്ചാരികളുടെ പറുദീസയാണ് ഇന്ത്യ. ഇന്ത്യയിലെ പ്രകൃതിഭംഗിയും സമ്പന്നമായ കലാ പൈതൃകവുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. മഞ്ഞുമൂടിയ പര്‍വതങ്ങളും കായലുകളും ഇടതൂര്‍ന്ന വനങ്ങളും കൊതിപ്പിക്കുന്ന ബീച്ചുകളും പുരാതന വാസ്തുവിദ്യകളും ഘട്ടുകളും എല്ലാമുള്ള ഇന്ത്യയില്‍ കാണേണ്ട അദ്ഭുതങ്ങളും ഒരുപാടുണ്ട്. 

 

പൂക്കളുടെ താഴ്‌വര - ഉത്തരാഖണ്ഡ്

 

222 .jpg


പശ്ചിമഹിമാലയ നിരകളിലെ പൂക്കളുടെ താഴ്‌വര. ആല്‍പൈന്‍ പുഷ്പങ്ങളുടെയും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെയും മനോഹരമായ പുല്‍മേടാണ്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രക്കിങുകളും നിങ്ങള്‍ക്കാസ്വദിക്കാം. അതിമനോഹരമായ പൂക്കളുകളാല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഈ സ്ഥലം ഒരിക്കലും പരാജയപ്പെടില്ല. നന്ദാ ദേവി ബയോസ്ഫിയര്‍ റിസര്‍വിന്റെ കോര്‍ സോണാണിത്. ഇവിടെ ഹിമപ്പുലി, കസ്തൂരിമാന്‍, ഏഷ്യാറ്റിക് ബ്ലാക്ക് ഡീര്‍, ബ്രൗണ്‍ ബിയര്‍ എന്നിങ്ങനെയുളള മൃഗങ്ങളെയും കാണാം.

 

കര്‍ണാടകയിലെ ഹംപി

 

hambi.jpg


കര്‍ണാടകയിലെ പുരാതന ഗ്രാമമാണ് ഹംപി. ഇന്ത്യയിലെ പ്രശസ്തമായ യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നാണിത്. ഹംപിയിലെ കലാപരമായ ക്ഷേത്രങ്ങളും നഗരങ്ങളും മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഇവി
ടുത്തെ പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നാണ് ഭൂഗര്‍ഭ ശിവക്ഷേത്രം. വര്‍ഷത്തില്‍ ഭൂരിഭാഗ സമയവും അതിന്റെ ശ്രീകോവില്‍ വെള്ളത്തിനടിയിലാണ് ഉണ്ടാവുക. അതുപോലെ മനോഹരമാണ് മാതംഗ കുന്നുകള്‍. ഇവിടെ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനോഹരമായ കാഴ്ച കാണാം. ഗഗന്‍ മഹല്‍, ഹംപി ബസാര്‍, നദീതീര അവശിഷ്ടങ്ങള്‍ രാജകീയ വലയം എന്നിവയാണ് മറ്റു പ്രധാന ആകര്‍ഷണങ്ങള്‍.


ഡാര്‍ജിലിങിലെ തേയില തോട്ടം


dar.jpg

 

ഇന്ത്യയിലെ ഏറ്റവും മികച്ച ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നായ ഡാര്‍ജിലിങ് പ്രകൃതിരമണീയമാണ്. മഞ്ഞുപുതച്ച ഹിമാലയന്‍ കൊടുമുടികളില്‍ സ്ഥിതി ചെയ്യുന്ന ഡാര്‍ജിലിങിലെ മരതകപ്പച്ചയില്‍ കുളിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങള്‍. വറൈറ്റി ഭക്ഷണങ്ങള്‍, ഉല്ലസിക്കാന്‍ കളിപ്പാട്ട ട്രെയിന്‍ യാത്രകള്‍, കൊളോണിയല്‍ വാസ്തുവിദ്യ, കാലാവസ്ഥയെ ലഘൂകരിക്കല്‍ തുടങ്ങിയവ പ്രദാനം ചെയ്യുന്നു. ദൈംനംദിന തിരക്കുകളില്‍ നിന്ന് നിങ്ങള്‍ക്ക് മാറിനില്‍ക്കാന്‍ ഡാര്‍ജിലിങിലെ തേയിലത്തോട്ടങ്ങള്‍ ആകര്‍ഷണീയമാകും. മഞ്ഞു പുതച്ച കാലാവസ്ഥയും തണുത്ത മന്ദമാരുതനും പച്ചപ്പരവതാനിയണിഞ്ഞ എസ്റ്റേറ്റുകളും ചായയുടെ ഷാംപെയ്ന്‍ എന്ന അദ്ഭുതലോകത്തേക്ക് സന്ദര്‍ശകരെ എത്തിക്കുന്നു. 



ഡല്‍ഹി

gate.jpg

 

ഡല്‍ഹിയിലെ മനോഹാരിത കാണേണ്ടതു തന്നെയാണ്. വാസ്തുവിദ്യകളും വ്യത്യസ്ത തരം രുചികരമായ ഭക്ഷണങ്ങളും മനോഹരമായ പള്ളികള്‍, ഗാംഭീര്യമുള്ള ചന്തസ്ഥലങ്ങള്‍, മനോഹരമായ ക്ഷേത്രങ്ങള്‍ എന്നിവ ഡല്‍ഹിയെ സുന്ദരമാക്കുന്നു. സരോജിനി നഗര്‍, ദില്ലി ഹാത്ത്, ചാന്ദ്‌നി ചൗക്ക്, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ ചന്തസ്ഥലങ്ങള്‍ ഷോപ്പിങ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളാണ്. ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ ഖവാലിയില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്. മാത്രമല്ല ഹുമയൂണിന്റെ ശവകുടീരവും ലോധി ഗാര്‍ഡന്‍സും ഇന്ത്യാ ഗേറ്റും ബംഗ്ലാ സാഹിബ് ഗുരുദ്വാര എന്നിവയുമൊക്കെ നിങ്ങള്‍ക്ക് കാണാവുന്നതാണ്. 


ജയ്പൂര്‍

amer.jpg

ജയ്പൂരിന്റെ രാജകീയ സൗന്ദര്യം അതിന്റെ സാംസ്‌കാരിക പൈതൃകത്തെ സാക്ഷ്യപ്പെടുത്തുന്നു. കോട്ടകള്‍ക്കും ഒട്ടകസവാരികള്‍ക്കും പേരുകേട്ട ഈ പിങ്ക് സിറ്റിയിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്. ഈ രാജകീയ നഗരത്തിലെ ജല്‍ മഹല്‍, ഹവാ മഹല്‍ തുടങ്ങിയ വാസ്തുവിദ്യാ മാസ്റ്റര്‍പീസുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. യുനെസ്‌കോയുടെ ലോകപൈതൃക സ്ഥലമായ ആംബര്‍ കൊട്ടാരവും പാവ ഷോകള്‍, നാടോടി നൃത്തങ്ങള്‍, ആനസവാരികള്‍, ഒട്ടകസവാരികള്‍ എന്നിവയും ചൗക്കി ധനിയില്‍ രാജസ്ഥാനി പാചകവും രുചിക്കാവുന്നതാണ്.




സ്പിതി താഴ്‌വര

key2.jpg

ഹിമാചല്‍ പ്രദേശിലെ ഹിമാലയന്‍ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന തണുത്ത മരുഭൂമിയെ  ചെറിയ ടിബറ്റ് എന്ന് വിളിക്കുന്നു. സ്പിതി താഴ്‌വരയിലെ ഒറ്റപ്പെട്ട ആശ്രമങ്ങളും മനോഹരമായ തടാകങ്ങളും ട്രക്കുകള്‍ എന്നിവയൊക്കെ സ്പിതിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. ഇവിടുത്തെ ചന്ദ്രതാല്‍ തടാകത്തിലെ ക്യാമ്പ് ചെയ്യല്‍ അദ്ഭുതകരമായ സാഹസികതയാണ്. ദിവസം മുഴുവനും അതിന്റെ നിറം മാറുകയും ചെയ്യുന്നു. പിന്‍ പാര്‍വത് പാസും ബര്‍ചല പാസും ഉള്‍പ്പെടെയുള്ള പാസുകളും പാതകളും ഉള്ളതിനാല്‍ തന്നെ ബൈക്കിങ് ട്രക്കിങ് യാത്രകളും ഇവിടെ നടത്താവുന്നതാണ്. യാക്ക് സഫാരി, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് എന്നിവയും പ്രശസ്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  a few seconds ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  13 minutes ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  39 minutes ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  an hour ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  an hour ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  an hour ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  an hour ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  an hour ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  an hour ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  2 hours ago