HOME
DETAILS

ഫുട്ബോൾ ലോകം കീഴടക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 10 ഗോളുകൾ

  
Sudev
March 10 2025 | 07:03 AM

Cristaino Ronaldo need 10 goals create a new milestone in football

റിയാദ്: എഎഫ്സി ചാമ്പ്യൻസ് ലീഗിൽ എസ്റ്റെഗ്ലാൽ എഫ്‌സിക്കെതിരെയായ സെക്കൻഡ് ലെഗ് മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് അൽ നസർ. അൽ അവാൽ പാർക്കിലാണ് മത്സരം നടക്കുന്നത്. നിലവിൽ അൽ നസറിന് വേണ്ടി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും തന്റെ ബൂട്ടുകളിൽ നിന്നും ഗോൾ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാൾഡോ. 

അൽ നസറിനായി ഇതുവരെ 90 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. വരും മത്സരങ്ങളിലും ഈ ഗോളടി തുടരാൻ റൊണാൾഡോക്ക് സാധിച്ചാൽ മറ്റൊരു ഫുട്ബോൾ താരത്തിനും നേടാൻ സാധിക്കാത്ത ഒരു റെക്കോർഡാണ് റൊണാൾഡോക്ക് സ്വന്തമാക്കാൻ സാധിക്കുക. അൽ നസറിനായി 10 ഗോളുകൾ കൂടി നേടിയാൽ അൽ നസറിനായി 100 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് സാധിക്കും. 

ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ അഞ്ചു ടീമുകൾക്ക് വേണ്ടി ഗോൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), പോർച്ചുഗൽ(135) എന്നിങ്ങനെയാണ് റൊണാൾഡോ നാല് ടീമുകൾക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകൾ. ഈ ഫോം തുടരുകയാണെങ്കിൽ റൊണാൾഡോ വൈകാതെ തന്നെ അൽ നസറിനൊപ്പം റൊണാൾഡോ 100 ഗോളുകൾ പൂർത്തിയാക്കുമെന്ന് ഉറപ്പാണ്. ഇതിനോടകം തന്നെ 926 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 74 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ 1000 ഗോൾ എന്ന നാഴികക്കല്ല് സ്വന്തമാക്കാനും പോർച്ചുഗീസ് ഇതിഹാസത്തിന് സാധിക്കും. 

2025-03-1013:03:32.suprabhaatham-news.png
 

സഊദി പ്രൊ ലീഗിൽ അവസാന നടന്ന മത്സരത്തിൽ അൽ നസർ സമനില വഴങ്ങിയിരുന്നു. അൽ ശബാബ് എഫ്സിക്കെതിരെയുള്ള മത്സരത്തിലാണ് അൽ നസർ സമനില വഴങ്ങിയത്. മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ റൊണാൾഡോ, അയ്മൻ യഹിയ എന്നിവരാണ് അൽ നസറിന് വേണ്ടി ഗോളുകൾ നേടിയത്. അറസാക് ഹംദല്ല, മുഹമ്മദ് അൽ ഷ്വിരേഖ് എന്നിവരാണ് അൽ ശബാബിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അൽ നസർ താരം മുഹമ്മദ് അൽ ഫാത്തിൽ ചുവപ്പ് കാർഡ് പുറത്തായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരായിട്ടായിരുന്നു അൽ നസർ കളിച്ചത്.

നിലവിൽ സഊദി പ്രൊ ലീഗിൽ നാലാം സ്ഥാനത്താണ് അൽ നസർ. 24 മത്സരങ്ങളിൽ നിന്നും 14 വിജയവും ആറ് സമനിലയും നാല് തോൽവിയുമായി 48 പോയിന്റാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദാണ്‌. 58 പോയിന്റാണ് അൽ ഇത്തിഹാദിനുള്ളത്. 54 പോയിന്റുള്ള അൽ ഹിലാലാണ് രണ്ടാം സ്ഥാനത്തുള്ളത്. 

Cristaino Ronaldo need 10 goals create a new milestone in football 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  20 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  20 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  20 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  21 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  21 hours ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  a day ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  a day ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  a day ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  a day ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  a day ago