HOME
DETAILS

1000 ​ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ​ഗോളുകൾ

  
Web Desk
March 11, 2025 | 5:13 AM

Ronaldo needs just 73 goals to reach 1000 goals

റിയാദ്: പ്രായത്തെയും പ്രതീക്ഷകളെയും ധിക്കരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ സ്ഥിരം ശൈലി പുറത്തെടുത്ത മത്സരത്തിൽ  ഇറാൻ പ്രോ ലീ​ഗ് ടീമായ എസ്റ്റെ​ഗ്ലാലിനെതിരെ അൽ നസറിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ​ഗോളിനാണ് അൽ നസർ ഇറാനിയൻ ക്ലബ്ബിനെ തകർത്തത്.

26-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയതോടെയാണ് പോർച്ചുഗീസ് താരം കരിയറിലെ 927-ാം ഗോൾ പൂർത്തിയാക്കിയത്. വിജയത്തോടെ അൽ നസർ എ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.

റൊണാൾഡോ നേടിയ 927 ​ഗോളുകളിൽ 463 എണ്ണം 2015 ഫെബ്രുവരി 5 ന് അദ്ദേഹത്തിന്റെ 30-ാം ജന്മദിനത്തിന് മുമ്പ് നേടിയവയാണ്. എന്നാൽ അവിശ്വസനീയമെന്നു പറയട്ടെ, ബാക്കിയുള്ള 464 ​ഗോളുകളും അദ്ദേഹം നേടിയത് തന്റെ മുപ്പതാം ജന്മദിനത്തിനു ശേഷമാണെന്നതാണ് വസ്തുത. സാധാരണയായി 20-കളുടെ അവസാനത്തിൽ ഉച്ചിസ്ഥായിയിലെത്താറുള്ള ഒരു കായിക ഇനത്തിൽ ചുരുക്കം ചിലർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു നേട്ടമാണ് റൊണാൾഡോ നേടിയിരിക്കുന്നത്.

സഹതാരം സാഡിയോ മാനെ ബോക്സിൽ ഫൗൾ ചെയ്യപ്പെട്ടതിനെ തുടർന്നു ലഭിച്ച പെനാൽറ്റിയാണ് റൊണാൾഡോ ​ഗോളാക്കി മാറ്റിയത്. ടൂർണമെന്റിലെ ക്രിസ്റ്റ്യാനോയുടെ ഏഴാമത്തെ ഗോളായിരുന്നു ഇത്. ജനുവരിയിൽ ആസ്റ്റൺ വില്ലയിൽ നിന്ന് കരാറിലെത്തിയ ജോൺ ഡുറാൻ രണ്ട് ഗോളുകൾ നേടിയതാണ് കളിയിൽ അൽ നസറിന് മേൽക്കൈ നേടാൻ സഹായകമായത്. മെഹ്‌റാൻ അഹമ്മദിക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് പകുതി സമയത്തിന് തൊട്ടുമുമ്പ് എസ്റ്റെഗ്ലാൽ 10 പേരായി ചുരുങ്ങിയതും സഊദി വമ്പൻമാർക്ക് നേട്ടമായി.

അൽ നസറിനായി ഇതുവരെ 91 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. വരും മത്സരങ്ങളിലും ഈ ഗോളടി തുടരാൻ റൊണാൾഡോക്ക് സാധിച്ചാൽ മറ്റൊരു ഫുട്ബോൾ താരത്തിനും നേടാൻ സാധിക്കാത്ത ഒരു റെക്കോർഡാണ് റൊണാൾഡോക്ക് സ്വന്തമാക്കാൻ സാധിക്കുക. അൽ നസറിനായി 9 ഗോളുകൾ കൂടി നേടിയാൽ അൽ നസറിനായി 100 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് സാധിക്കും. 

ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ അഞ്ചു ടീമുകൾക്ക് വേണ്ടി 100 ഗോൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), പോർച്ചുഗൽ(135) എന്നിങ്ങനെയാണ് റൊണാൾഡോ നാല് ടീമുകൾക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകൾ. ഈ ഫോം തുടരുകയാണെങ്കിൽ റൊണാൾഡോ വൈകാതെ തന്നെ അൽ നസറിനൊപ്പം റൊണാൾഡോ 100 ഗോളുകൾ പൂർത്തിയാക്കുമെന്ന് ഉറപ്പാണ്. ഇതിനോടകം തന്നെ 927 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 73 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ 1000 ഗോൾ എന്ന നാഴികക്കല്ല് സ്വന്തമാക്കാനും പോർച്ചുഗീസ് ഇതിഹാസത്തിന് സാധിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  a day ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  a day ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  a day ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  a day ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  a day ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a day ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  a day ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  a day ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  a day ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  a day ago