HOME
DETAILS

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍

  
Web Desk
March 13, 2025 | 4:50 PM

 Indian Railways Introduces Womens Reservation in AC Sleeper Classes

ന്യൂഡല്‍ഹി: ദീര്‍ഘദൂര ട്രെയിനുകളിലെ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. സ്ത്രീ യാത്രക്കാര്‍ക്ക് ബെര്‍ത്തുകള്‍ റിസര്‍വ് ചെയ്യാന്‍ 1989 ലെ റെയില്‍വേ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസില്‍ ആറ് ബെര്‍ത്തുകള്‍ വീതവും ഗരീബ് രഥ്/രാജധാനി/ഡുറോന്റോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളില്‍ തേഡ് എ.സി ക്ലാസിലും വനിതകള്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും. ഇതിനായി അധികം പണം അടക്കേണ്ടിവരില്ല.

സ്ലീപ്പര്‍ ക്ലാസില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ ഒരു കോച്ചില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്റ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും മുതിര്‍ന്ന പൗരന്മാര്‍ക്കും 45 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീ യാത്രക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും സംവരണം ചെയ്യണമെന്നും റെയില്‍വേ നിയമത്തിലുണ്ട്. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കം ലഗേജ് കം ഗാര്‍ഡ്‌സ് കോച്ചുകളില്‍ (എസ്.എല്‍.ആര്‍) സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. 

മുംബൈ, കൊല്‍ക്കത്ത, സെക്കന്തരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സബര്‍ബന്‍ സെക്ഷനുകളിലും ഡല്‍ഹിയിലും സ്ത്രീകള്‍ക്കുള്ള പ്രത്യേക എം.ഇ.എം.യു/ ഇ.എം.യു/എം.എം.ടി.എസ് സര്‍വിസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

 In a move to enhance safety and comfort for female passengers, Indian Railways has announced reservation for women in AC and Sleeper classes, promoting gender equality and empowerment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  2 days ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  2 days ago