HOME
DETAILS

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും

  
Web Desk
March 14, 2025 | 4:35 AM

Kalamassery Polytechnic Drug Bust SFI Activists Arrested Released on Bail

എറണാകുളം: കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐ യൂണിയൻ നേതാവും പ്രവർത്തകനുമായ താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ആരോ കൊണ്ടുവച്ചതാണെന്നും തനിക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമില്ലെന്നും വിദ്യാർത്ഥി ആർ. അഭിരാജ് പറഞ്ഞു. അ​ഭിരാജ്, ആദിത്യൻ  എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.

എറണാകുളം കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി ആർ. അ​ഭിരാജ്  ,ആദിത്യൻ , ആകാശ് എസ്എഫ്ഐ പ്രവർത്തകരടക്കം മൂന്നു പേരെയാണ് ഇന്നലെ  പൊലീസ് അറസ്റ്റു ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർത്ഥികളുടെ പക്കൽ നിന്ന് 2 കിലോഗ്രാം കഞ്ചാവും മദ്യകുപ്പികളും ഗർഭനിരോധന ഉറകളും പൊലീസ് പിടികൂടി.

ഇന്ന് നടക്കാൻ പോകുന്ന ഹോളി ആഘോഷത്തോട് അനുബന്ധിച്ച് വലിയ തോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്.
ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് പുലർച്ചെ  4 മണിയോടെയാണ് അവസാനിച്ചത്. 

പൊലീസ് സംഘം എത്തിയപ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ആദ്യമായാണ്. കഞ്ചാവ് എത്തിച്ചതാരെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞതായും അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  4 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  4 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  4 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  4 hours ago