HOME
DETAILS
MAL
പുനര്‍നിര്‍മിച്ച ആല്‍ത്തറമൂട്-പള്ളിയറ റോഡ് തുറന്നുകൊടുത്തു
backup
September 03 2016 | 21:09 PM
കിളിമാനൂര്‍: ആല്‍ത്തറമൂട്-മാടന്നട-പള്ളിയറ റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടം പണിപൂര്‍ത്തിയാക്കി ബി സത്യന് എം എല്‍ എ ഗതാഗതത്തിനായി തുറന്നുകൊടുത്തു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 20 ലക്ഷവും നഗരൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം 5 ലക്ഷവും വിനിയോഗിച്ച് 25 ലക്ഷം ചെലവിലാണ് റോഡിന്റെ ആദ്യഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം രഘു അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എല്‍ ശാലിനി, ബ്ലോക്ക്പഞ്ചായത്തംഗം ജി ഹരികൃഷ്ണന്, പഞ്ചായത്തംഗം അജിതാഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."