HOME
DETAILS

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങി യുഎഇയുടെ ഇത്തിഹാദ്-സാറ്റ്

  
March 14, 2025 | 12:35 PM

UAEs Etihad-Sat prepares to take off from California USA

ദുബൈ: മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എംബിആര്‍എസ്സി) വികസിപ്പിച്ച ആദ്യ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റ് നാളെ യുഎസിലെ കാലിഫോര്‍ണിയയിലുള്ള വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നും വിക്ഷേപിക്കും. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ യുഎഇ സമയം രാവിലെ 10:39 നാകും ഉപഗ്രഹം വിക്ഷേപിക്കുക. കാലാവസ്ഥയും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന സാഹചര്യങ്ങളും അനുസരിച്ച് വിക്ഷേപണ തീയതിയും സമയക്രമവും മാറിയേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഇത്തിഹാദ്-സാറ്റ്, എംബിആര്‍എസ്സിയുടെ ടീമിന്റെ പങ്കാളിത്തത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എംബിആര്‍എസ്സി എഞ്ചിനീയര്‍മാര്‍ സാട്രെക് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് ഉപഗ്രഹത്തിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്.

വിജ്ഞാന കൈമാറ്റത്തിലൂടെയും നൂതന സാങ്കേതികവിദ്യകളുടെ പ്രാദേശികവല്‍ക്കരണത്തിലൂടെയും ദേശീയ ബഹിരാകാശ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെയാണ് പദ്ധതി അനാവരണം ചെയ്യുന്നത്. 

പകലും രാത്രിയും എല്ലാ കാലാവസ്ഥയിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും ഉയര്‍ന്ന കൃത്യതയുള്ള ഭൗമ നിരീക്ഷണം സാധ്യമാക്കുന്ന നൂതന SAR സാങ്കേതികവിദ്യയാണ് ഇത്തിഹാദ്-സാറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്‌പോട്ട് മോഡ് (ചെറിയ പ്രദേശങ്ങള്‍ക്ക് ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിംഗ്), സ്‌കാന്‍ മോഡ് (വലിയ പ്രദേശങ്ങള്‍ക്ക് വൈഡ്-ഏരിയ കവറേജ്), സ്ട്രിപ്പ് മോഡ് (ദൈര്‍ഘ്യമേറിയ പ്രദേശങ്ങള്‍ക്ക് വിപുലീകൃത നിരീക്ഷണം) എന്നീ മൂന്ന് ഇമേജിംഗ് മോഡുകള്‍ ഉപഗ്രഹം വാഗ്ദാനം ചെയ്യുന്നു. എണ്ണ ചോര്‍ച്ച കണ്ടെത്തുന്നതും പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതും മുതല്‍ സമുദ്ര ഗതാഗതം മെച്ചപ്പെടുത്തല്‍, സ്മാര്‍ട്ട് കൃഷിയെ പിന്തുണയ്ക്കല്‍, പരിസ്ഥിതി നിരീക്ഷണം നടത്തല്‍ എന്നിവ വരെയുള്ള ഫീച്ചറുകള്‍ ഉള്ളതിനാല്‍ ഒന്നിലധികം വ്യവസായങ്ങള്‍ക്ക് ഇത്തിഹാദ് സാറ്റ് സഹായകമായി മാറും. കൂടാതെ ഇത്തിഹാദ്-സാറ്റ് നല്‍കുന്ന ഡാറ്റകള്‍ എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യും.

വിക്ഷേപണത്തിനു ശേഷം ഉപഗ്രഹം പ്രവര്‍ത്തിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും എംബിആര്‍എസ്സിയുടെ മിഷന്‍ കണ്‍ട്രോള്‍ സെന്ററായിരിക്കും. ഇവിടെ വെച്ച് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ വിശകലനം ചെയ്യുകയും ചെയ്യും. ദൗത്യത്തിന്റെ തത്സമയ സംപ്രേഷണം യുഎഇ സമയം രാവിലെ 10:15 ന് ആരംഭിക്കും.

UAE's Etihad-Sat prepares to take off from California, USA



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  a day ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  a day ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  a day ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  a day ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  a day ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  a day ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  a day ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  a day ago
No Image

ക്ഷേത്രത്തില്‍ ഇരുന്നതിന് വയോധികന് ക്രൂരമര്‍ദ്ദനം; ജാതിയധിക്ഷേപവും വധഭീഷണിയും 

National
  •  a day ago