
യുക്രൈൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ പുടിനോട് അഭ്യർത്ഥിച്ച് ട്രംപ്

യുക്രൈൻ റഷ്യ യുദ്ധം അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുദ്ധമുന്നണിയിൽ പോരാടുന്ന ആയിരക്കണക്കിന് യുക്രൈൻ സൈനികരുടെ ജീവൻ രക്ഷിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് അഭ്യർത്ഥിച്ചു.
"റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഞങ്ങൾ ഇന്നലെ വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ നടത്തി, ഈ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം അവസാനിക്കാൻ വളരെയധികം സാധ്യതയുണ്ട് - പക്ഷേ, ഈ നിമിഷം, ആയിരക്കണക്കിന് യുക്രൈൻ സൈനികർ പൂർണ്ണമായും റഷ്യൻ സൈന്യത്താൽ വളഞ്ഞിരിക്കുന്നു. അവരുടെ ജീവൻ രക്ഷിക്കണമെന്ന് ഞാൻ പ്രസിഡന്റ് പുടിനോട് ശക്തമായി അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കണ്ടിട്ടില്ലാത്ത ഒരു ഭയാനകമായ കൂട്ടക്കൊലയായിരിക്കും ഇത്. ദൈവം അവരെയെല്ലാം അനുഗ്രഹിക്കട്ടെ" എന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി.
മോസ്കോയിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ 'രഹസ്യ' കൂടിക്കാഴ്ചക്ക് ശേഷം ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് പ്രസിഡന്റ് പുടിന്റെ സന്ദേശം വഹിച്ചിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. മൂന്ന് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
ഉപാധികളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് ഇന്നലെ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. വെടിനിർത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം, മാത്രമല്ല, അതിലൂടെ ശാശ്വത സമാധാനത്തിലേക്ക് എത്തണമെന്നും പുടിൻ നിലപാടെടുത്തു. 30 ദിവസത്തേക്ക് യുക്രൈനിൽ താൽക്കാലിക വെടിനിർത്തലിന് റഷ്യ സമ്മതിച്ചതായും വാർത്താ സമ്മേളനത്തിൽ പുടിൻ അറിയിച്ചിരുന്നു.
മുന്‍പ്, അമേരിക്ക മുന്നോട്ടുവച്ച ഉപാധിരഹിത വെടിനിർത്തൽ തള്ളിയ റഷ്യ, അത് യുക്രൈനിന് അനുകൂലമായ നിലപാടാണെന്നാണ് പ്രതികരിച്ചത്. എന്നാൽ, ഇപ്പോൾ ഇരുരാജ്യങ്ങളുടെയും ഭാവി കുറിക്കുന്ന ഒരു നിർണായക തീരുമാനമാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. വെടിനിർത്തൽ അംഗീകരിക്കാമെന്നും, ഇതിന് തീർപ്പു വേണമെന്നും പുടിൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ പ്രതിനിധി റഷ്യയുമായി ചർച്ചകൾ നടത്തുന്നതിന് മോസ്കോയിൽ എത്തിയതിന് പിന്നാലെയായിരുന്നു പുടിൻ അനുകൂലമായ നിലപാട് എടുത്തത്. നേരത്തെ തന്നെ യുക്രൈൻ വെടിനിർത്തലിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നേരത്തെ തന്നെ ട്രംപ് ഭരണകൂടം റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഒത്തു തീർപ്പിനുള്ള ശ്രമം നടത്തിയിരുന്നു.
Donald Trump has reached out to Vladimir Putin, urging him to spare the lives of Ukrainian soldiers. This development comes after a productive conversation between the two leaders, with Trump hinting at a possible end to the ongoing conflict
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍ഴവ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി
Kerala
• 2 days ago
വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
Kerala
• 2 days ago
എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി
Kerala
• 2 days ago
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 days ago
ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം
Cricket
• 2 days ago
ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ
International
• 2 days ago
കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം
Kerala
• 2 days ago
ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം
National
• 2 days ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 2 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 2 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്ലി
Cricket
• 2 days ago
ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 2 days ago
നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
Kerala
• 2 days ago
വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്
Football
• 2 days ago
കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം
Kerala
• 2 days ago
രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്
Kuwait
• 2 days ago
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്
Kerala
• 2 days ago
ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും
Cricket
• 2 days ago
950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍
uae
• 2 days ago
ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു
Football
• 2 days ago