HOME
DETAILS

കളമശേരി പൊളിടെക്‌നിക്കില്‍ ലഹരി വസ്തുക്കളുണ്ടെന്ന് പൊലിസ് കമ്മീഷണറെ അറിയിച്ചത് പ്രിന്‍സിപ്പല്‍

  
March 15 2025 | 05:03 AM

The principal informed the police that there was drug abuse at Kalamassery Polytechnic

കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക് കോളജില്‍ ലഹരിവസ്തുക്കളുണ്ടെന്ന വിവരം പൊലിസിനെ അറിയിച്ചത് പ്രിന്‍സിപ്പല്‍. ഇതോടെ പ്രത്യേക സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 14ാം തിയതി കാംപസില്‍ ഹോളി ആഘോഷിക്കുന്നതിനിടെ വിലയ അളവില്‍ ലഹരി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ കത്തു നല്‍കിയത്. 12ാം തിയതി കൊച്ചി ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ക്ക് പ്രിന്‍സിപ്പല്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രിതന്നെ പൊളിയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലിസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. 

പ്രിന്‍സപ്പലിന്റെ കത്തിന്‍ രൂപം

' ഈ സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ 14ാം തിയത്തി ഉച്ച മുതല്‍ ഹോളി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിത ഉപയോഗം അന്നേ ദിവസം ഉണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിവ് നടത്തിയതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാംപസിനുള്ളില്‍ ഈ അവസരത്തില്‍ പൊലിസിന്റെ സാന്നിധ്യം ഉണ്ടാവണം. നിരീക്ഷണം കൂടുതല്‍ ശക്തമാക്കണം. കാംപസിനകത്തും പുറത്തും ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നടപടി ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.' 

അതേ സമയം പോളിയിലെ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച രണ്ടു പൂര്‍വ വിദ്യാര്‍ഥികളെ ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ നിന്നു തന്നെ പ്രത്യേക സംഘം പിടികൂടുകയും ചെയ്തിരുന്നു. പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്, ഷാരില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്.

വ്യാഴാഴ്ച രാത്രിയായിരുന്നു പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികുടെ ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട നടത്തിയത്. ഏഴുമണിക്കൂറോളം നീണ്ടു നിന്ന മിന്നല്‍ പരിശോധനയില്‍ പൊലിസ് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷിക്കാനായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്

Kerala
  •  2 days ago
No Image

ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

latest
  •  2 days ago
No Image

ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു

National
  •  2 days ago
No Image

വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു

Kerala
  •  2 days ago
No Image

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

Kerala
  •  2 days ago
No Image

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്

Kerala
  •  2 days ago
No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 days ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  2 days ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  2 days ago