HOME
DETAILS

യുഎഇയെ നടുക്കിയ അപകട പരമ്പരക്ക് ആറു വയസ്സ്; അന്ന് വില്ലനായത് മൂടല്‍മഞ്ഞ്

  
Web Desk
March 15, 2025 | 5:52 AM

UAEs Worst Fog-Related Accidents Turn Six A Look Back at the Tragic Day

ദുബൈ: 2019 മാര്‍ച്ച് 14, അത്ര പെട്ടെന്നൊന്നും യുഎഇ നിവാസികള്‍ക്ക് ഈ ദിവസം മറക്കാന്‍ സാധിക്കില്ല. കനത്ത മൂടിപ്പുതച്ച അന്തരീക്ഷത്തിലേക്കാണ് അന്ന് താമസക്കാര്‍ അത്രയും വാതില്‍ തുറന്ന് പുറത്തുവന്നത്. കനത്ത മൂടല്‍മഞ്ഞു കാരണം ഗതാഗത മേഖല മൊത്തത്തില്‍ സ്തംഭിക്കുകയുണ്ടായി. റോഡില്‍ പിന്നിലേക്ക് പിന്നിലേക്ക് വന്നു കവിഞ്ഞ വാഹനങ്ങള്‍, കനത്ത മഞ്ഞുപാളികള്‍ക്കിടിലൂടെ പറന്നുയരാനാകാതെ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനങ്ങള്‍. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിരവധി പേരാണ് അന്നു ലക്ഷ്യസ്ഥാനത്തെത്താതെ വട്ടം ചുറ്റിയത്. 

അന്ന് റാസല്‍ഖൈമയില്‍ ഉണ്ടായ അപകടത്തില്‍ 38 വയസ്സുള്ള ഒരു എമിറാത്തി മരിച്ചു. മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട് വ്യത്യസ്ത എമിറേറ്റുകളില്‍ ഉണ്ടായ അപകടങ്ങളില്‍ 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദുബൈ, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും അന്ന് ദൃശ്യപരത 200 മീറ്ററായി കുറഞ്ഞിരുന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

അന്നേ ദിവസം രാവിലെ 6.15 ന് എമിറേറ്റ്‌സ് റോഡ് റൗണ്ട്എബൗട്ടില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് റാസല്‍ഖൈമ പൊലിസ് പറയുന്നതിങ്ങനെ: 'ദൃശ്യപരത കുറവായതും അശ്രദ്ധമായ ഡ്രൈവിംഗും മൂലമാണ് അപകടം സംഭവിച്ചത്'.

മുന്നില്‍ ഒരു ട്രക്ക് കണ്ട എമിറാത്തി ഡ്രൈവര്‍ ഞെട്ടിപ്പോയി. ട്രക്കിലേക്ക് ഇടിച്ചുകയറിയപ്പോള്‍ അയാള്‍ക്ക് അത് തടയാന്‍ കഴിഞ്ഞില്ല എന്ന് ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളും ഒടിവുകളും ഉണ്ടായി.

അതേസമയം, ട്രക്ക് ഓടിച്ചിരുന്ന 27 കാരനായ ഏഷ്യക്കാരന്‍ ശരിയായ പാതയിലായിരുന്നു. വേഗപരിധി അനുസരിച്ചാണ് ഇയാള്‍ വാഹനമോടിച്ചിരുന്നത്. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം എമിറാത്തി യാത്രികന്റെ ശ്രദ്ധയില്‍ ട്രക്ക് പെട്ടില്ല.

അതേസമയം, 2019 മാര്‍ച്ച് 14 ന് രാവിലെ അബൂദബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ വ്യത്യസ്ത സംഭവങ്ങളിലായി 68 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്കേറ്റിരുന്നു. അബൂദാബി ദുബൈ റോഡില്‍ ഘണ്ടൂട്ടിന് തൊട്ടുമുമ്പാണ് അപകടങ്ങള്‍ നടന്നത്. മൂടല്‍മഞ്ഞും കുറഞ്ഞ ദൃശ്യപരതയും മൂലമാണ് ഇവ സംഭവിച്ചത്. 

അബൂദബി പൊലിസും ആംബുലന്‍സും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി പരുക്കേറ്റവരെ മഫ്രഖ്, അല്‍ റഹ്ബ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ദൃശ്യപരത കുറവുള്ളപ്പോള്‍ വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. റോഡില്‍ എന്തെങ്കിലും തടസ്സങ്ങള്‍ കണ്ടെത്തിയാല്‍ 999 എന്ന നമ്പറില്‍ വിളിക്കണമെന്നും അബൂദബി പൊലിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.

UAE’s Worst Fog-Related Accidents Turn Six: A Look Back at the Tragic Day

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  7 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  7 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  7 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  7 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  7 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  7 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  7 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  7 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  7 days ago