HOME
DETAILS

കുട്ടികളുടെ കുറവ്:  സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ

  
March 16, 2025 | 5:27 AM

Aided primary teachers without permanent appointments

പാലക്കാട്: കുട്ടികളുടെ എണ്ണം കുറവായതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് എയ്ഡഡ് പ്രൈമറി സ്‌കൂൾ അധ്യാപകർ. എയ്ഡഡ് വിഭാഗത്തിലെ അൺഎക്കണോമിക് സ്‌കൂളുകളിലെ ജീവനക്കാരാണ് 13 വർഷത്തിലധികമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുന്നത്. സ്‌കൂളിൽ 60 കുട്ടികളായാൽ മാത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നാണ് നിയമം.

എന്നാൽ, ഗ്രാമീണമേഖലയിൽ വളരെ കുറച്ച് ജനസംഖ്യയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ സ്ഥിരനിയമനത്തിന് വേണ്ടി കുട്ടികളുടെ എണ്ണം എങ്ങനെ വർധിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് അധ്യാപകർ. പേര് നിലനിർത്താൻ വേണ്ടി മാത്രം സ്‌കൂൾ നടത്തുന്ന മാനേജ്‌മെന്റുകൾ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ വലിയ താൽപര്യം കാണിക്കാറില്ല. 
റിട്ടയർമെന്റ്, രാജി, മരണം, പ്രൊമോഷൻ എന്നിങ്ങനെയുള്ള റെഗുലർ ഒഴിവുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.

ദിവസവേതനക്കാരാണെങ്കിലും പ്രധാനാധ്യാപകരുടെ ചുമതലകൾ ഉൾപ്പെടെ വഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അധിക ചുമതലകൾ വഹിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യമോ യാത്രാബത്തയോ പോലും ഇല്ലാത്തതിനാൽ ആകെ ലഭിക്കുന്ന ദിവസവേതനത്തിൽ നിന്നുമാണ് സ്‌കൂളിന്റെ ആവശ്യങ്ങൾക്കായി അധ്യാപകർ ചെലവഴിക്കുന്നത്. 

ഏപ്രിൽ, മെയ് മാസങ്ങൾ പൂർണമായും അവധിയാണെങ്കിലും പുതിയ അഡ്മിഷൻ പ്രവൃത്തികളും അധ്യാപക പരിശീലനങ്ങളും സ്‌കൂൾ ശുചീകരണവും ഉൾപ്പെടെ നിരവധി ചുമതലകൾ നടപ്പാക്കേണ്ടി വരുമ്പോഴും ഇതിനൊന്നും ശമ്പളം നൽകാറില്ല. കുട്ടികൾക്ക് വേണ്ടി സർക്കാർ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും സ്‌കൂളുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനുമൊക്കെ അധ്യാപകർ തന്നെ പണം കണ്ടെത്തണം. 

2011ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേക പാക്കേജ് പ്രകാരം അന്നുവരെ നിയമിക്കപ്പെട്ട അധ്യാപകരെ സ്ഥിരപ്പെടുത്തിയിരുന്നു. അതിന് ശേഷം നിയമനം നേടിയ അധ്യാപകരാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ദിവസവേതനക്കാരായി തുടരുന്നത്. അൺഎക്കണോമിക് വിഭാഗത്തിൽ സംസ്ഥാനത്ത് ആകെ ആയിരത്തിലധികം സ്‌കൂളുകളും മൂവായിരത്തിലധികം അധ്യാപകരുമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  4 days ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  4 days ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  4 days ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  4 days ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  4 days ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  4 days ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  4 days ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  4 days ago