HOME
DETAILS

ഐപിഎൽ ലേലത്തിൽ എനിക്ക് കിട്ടിയ 18 കോടിക്ക് ഞാൻ അർഹനാണ്: ഇന്ത്യൻ താരം

  
March 16, 2025 | 2:17 PM

yuzvendra chahal talks his price value in indian premiere league auction 2025

ഐപിഎൽ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ലേലത്തിൽ തനിക്ക് ലഭിച്ച ഈ തുകയ്ക്ക് താൻ അർഹനാണെന്ന് പറഞ്ഞിരിക്കുകയാണ്ചഹൽ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചഹൽ.

'ഐപിഎൽ ലേലത്തിന്റെ ആദ്യ നിമിഷങ്ങളിൽ എന്നെ ആരും വാങ്ങാത്തപ്പോൾ ഞാൻ വളരെ പരിഭ്രാന്തിയിൽ ആയിരുന്നു. ലേലം അങ്ങനെയാണ് ഏത് ടീം എത്ര വിലയ്ക്ക് താരങ്ങളെ വാങ്ങുമെന്ന് അറിയാൻ കഴിയില്ല. ഈ സമയങ്ങളിൽ മനസ്സിൽ ഒരുപാട് ചിന്തകൾ വരും. ലേലത്തിൽ എനിക്ക് ലഭിച്ച ഈ തുകയ്ക്ക് ഞാൻ അർഹനാണ്" ചഹൽ പറഞ്ഞു. 

രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ചഹലിനെ നിലനിർത്താതെ പോവുകയായിരുന്നു. മൂന്ന് സീസണുകളിലായി രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയിട്ടും ചഹലിനെ ടീം നിലനിർത്താതെ പോവുകയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം കൂടിയാണ് ചഹൽ. 160 മത്സരങ്ങളിൽ നിന്നും 205 വിക്കറ്റുകൾ ആണ് താരം നേടിയിട്ടുള്ളത്.  2022 ഐപിഎല്ലിലെ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയതും ചഹൽ തന്നെയാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടാൻ ചഹലിന് സാധിച്ചിട്ടില്ല. ഈ സീസണിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരം കൂടിയാണ് ചഹലിന്റെ മുന്നിലുള്ളത്. 

ഇത്തവണ ശ്രേയസ് അയ്യറിന്റെ കീഴിലാണ് പഞ്ചാബ് ഐപിഎൽ പോരാട്ടത്തിനിറങ്ങുന്നത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗിലും കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐപിഎഎല്ലിൽ മാർച്ച് 25നാണ് പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസാണ് പഞ്ചാബിന്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂര്‍ ദുരന്തത്തിന് ശേഷം വിജയിന്റെ ആദ്യ പൊതുപരിപാടി; പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

National
  •  3 minutes ago
No Image

മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 മണിക്ക് സൈറന്‍ മുഴങ്ങും

Kerala
  •  6 minutes ago
No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  41 minutes ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍

Kerala
  •  an hour ago
No Image

'ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ വിധിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി പ്രസ്താവം'  ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  2 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട  അധ്യാപകന്‍ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു 

Kerala
  •  3 hours ago
No Image

ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്

Cricket
  •  3 hours ago
No Image

ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

National
  •  3 hours ago
No Image

സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും; പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് സി.പി.എം നേതാവിന്റെ വധഭീഷണി

Kerala
  •  3 hours ago
No Image

വേണ്ടത് 98 റൺസ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി ഹിറ്റ്മാൻ

Cricket
  •  4 hours ago