HOME
DETAILS

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാനത്ത് വൻ മയക്കുമരുന്നു വേട്ട, 284 പേർ അറസ്റ്റിൽ

  
Web Desk
March 16, 2025 | 3:29 PM

Operation D-Hunt Massive drug bust in the state 284 people arrested

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ്‌ക്കെതിരെ കർശന നടപടി തുടരുമെന്നതിന് ഉദാഹരണമായി, ഓപ്പറേഷൻ ഡി-ഹണ്ടിന്റെ പേരിൽ മാർച്ച് 15ന് പ്രത്യേക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ 2,841 പേരെ പരിശോധിച്ചപ്പോൾ, 273 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് 284 പേരെ അറസ്റ്റ് ചെയ്തു.

പരിശോധനയിൽ 26.433 ഗ്രാം എം.ഡി.എം.എ, 35.2 കിലോ കഞ്ചാവ്, 193 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയും ശേഖരണവുമെല്ലാം നിരീക്ഷണത്തിൽ ആക്കി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി ആണ് ഈ പരിശോധന നടത്തിയത്.

സംഘാടകതല മേൽനോട്ടം

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ നിർദ്ദേശ പ്രകാരം ആൻ്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവൻ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. റേഞ്ച് അടിസ്ഥാനത്തിലുള്ള എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേർന്ന് ഇത് നടത്തുകയായിരുന്നു.

24 മണിക്കൂർ ആൻ്റി നർക്കോട്ടിക് കൺട്രോൾ റൂം

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബമായ വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനക്ഷമ മായ ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി വെയ്ക്കുന്നതാണ്.

ശക്തമായ നിരീക്ഷണവും വരും ദിവസങ്ങളിലെ ദൗത്യവും

മയക്കുമരുന്ന് വ്യാപാരത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നവരുടെ ഡേറ്റാബേസ് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കുമെന്നും, ഓപ്പറേഷൻ ഡി-ഹണ്ട് തുടരുമെന്നും പൊലീസ് അറിയിച്ചു. ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും സംസ്ഥാനത്തുടനീളം പ്രവർത്തിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago