HOME
DETAILS

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

  
March 16, 2025 | 5:03 PM

Suicide Bombing Targets Military Bus in Pakistan Multiple Fatalities Reported

പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സുരക്ഷാ സേന സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പൊലിസ് മേധാവി സഫർ സമാനാനി പറഞ്ഞു.

സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. മരിച്ചവരെയും പരുക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തഫ്താനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിൽ ഏഴ് ബസുകളാണുണ്ടായിരുന്നത്. നൗഷ്കിയിൽ, സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് സഫർ പറഞ്ഞു. അതേസമയം ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ടു.

രക്ഷൻ മില്ലിന് സമീപം ആർ‌സി‌ഡി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന് നേരെ വാഹനം കയറ്റി ചാവേർ ബോംബ് സ്‌ഫോടനം നടത്തിയതായി സംഘം പ്രസ്താവനയിൽ പറഞ്ഞു. രക്ഷൻ മില്ലിന് സമീപം ആർ‌സി‌ഡി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബ് സ്‌ഫോടനം നടത്തിയതായി മജീദ് ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു. സ്‌ഫോടനത്തിൽ എട്ട് ബസുകളിൽ ഒന്ന് പൂർണ്ണമായും മജീദ് ബ്രി​ഗേഡ് കൂട്ടിച്ചേർത്തു.

പിന്നീട് മറ്റൊരു ബസ് കൂടി വളഞ്ഞതായും ബസിലുണ്ടായിരുന്ന എല്ലാവരെയും കൊലപ്പെടുത്തിയതായും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. 

A suicide bombing attack on a bus carrying military personnel in Pakistan has resulted in multiple fatalities, underscoring the country's ongoing struggle with terrorism and violence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  4 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  4 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  4 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  4 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  4 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago