HOME
DETAILS

നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം

  
Web Desk
March 17 2025 | 07:03 AM

How Fasting During Ramadan Can Help Diabetics Expert Explains

റമദാനിൽ ഉപവാസം അനുഷ്ഠിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ലളിതവും സ്വാഭാവികവുമായ മാർഗമാണെന്ന് ആസ്റ്റർ ക്ലിനിക് മുതീനയിലെ സ്പെഷ്യലിസ്റ്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. അരവിന്ദ് ഗദ്ദമീദി ഗൾഫ് ന്യൂസിനോട് സംസാരിക്കവേ വിശദീകരിച്ചു.

ഇത് രക്തത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ, കുറഞ്ഞ കലോറിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാതെ തന്നെ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കാൻ ശരീരഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്. അതേസയം, പ്രമേഹരോഗികളിൽ സാധാരണമായി കാണപ്പെടുന്ന കരളിലെ കൊഴുപ്പ് കുറയ്ക്കാൻ ഉപവാസം സഹായിക്കുമെന്നതിനാൽ കരളിന്റെ ആരോഗ്യത്തെയും ഇത് സംരക്ഷിക്കുന്നു.

പല പ്രമേഹരോഗികൾക്കും ഉപവാസം അനുഷ്ഠിക്കുന്നത് സുരക്ഷിതമാണ്, എന്നാൽ ഇൻസുലിൻ അല്ലെങ്കിൽ പ്രമേഹ ഗുളികകൾ കഴിക്കുന്നവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ഒഴിവാക്കാൻ ഒരു ഡോക്ടറെ സമീപിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "കടുത്ത പ്രമേഹം, വൃക്ക രോ​ഗികൾ, അല്ലെങ്കിൽ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നവരെല്ലാം തന്നെ ഉപവാസം ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. 

ഒരു പഠനത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, "ഈ ഗുണങ്ങൾ ലഭിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇഫ്താറിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് പകരം പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ സ്രോതസ്സുകൾ തുടങ്ങിയ ഭക്ഷണം കഴിക്കുക. റമദാനിനു ശേഷവും കൃത്യമായ ഒരു ദിനചര്യ പാലിക്കുകയും ദിവസവും 10-12 മണിക്കൂർ ഇടവേളയിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിലുള്ള രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

എന്ത് ഭക്ഷണം എങ്ങനെ കഴിക്കണം എന്നതിലൂടെ മാത്രമല്ല എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നതും ഒരു പ്രധാന വിഷയമാണ്. നിശ്ചിത സമയങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

Fasting during Ramadan can have several benefits for diabetics, including improved insulin sensitivity and blood sugar control. A doctor explains how to safely observe the fast while managing diabetes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു

Kerala
  •  10 days ago
No Image

മുസ്‌ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി

National
  •  10 days ago
No Image

അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്‌ളക്‌സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു

National
  •  10 days ago
No Image

പാസ്‌പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം

National
  •  10 days ago
No Image

കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം

latest
  •  10 days ago
No Image

തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന്‍ വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്‍പിച്ചു റോഡിലുപേക്ഷിച്ചു

Kerala
  •  10 days ago
No Image

കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍

Kerala
  •  10 days ago
No Image

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്

International
  •  10 days ago
No Image

ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ

qatar
  •  10 days ago
No Image

പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു

Kerala
  •  10 days ago