HOME
DETAILS

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം

  
March 18 2025 | 03:03 AM

Air ticket price hike Ministry of Civil Aviation as a spectator

മലപ്പുറം: വിമാന കമ്പനികൾ സീസൺ സമയത്ത്  നിരക്ക് ഉയർത്തുന്നത് തടയാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ലോക്‌സഭയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകിയതാണ്. ഇതുതന്നെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും ഹജ്ജ് നിരക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതിക്ക് നൽകിയ മറുപടിയിലും പറയുന്നത്.

രാജ്യത്ത് ഹജ്ജ്  ടെൻഡറിൽ ഇന്ത്യൻ വിമാന കമ്പനികൾക്കും സഉൗദി കമ്പനികൾക്കും മാത്രമാണ് പങ്കെടുക്കാനാവുക. രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി കരാറുള്ളതിനാലാണിത്. ഇതുമൂലം  കന്പനികൾ നിശ്ചയിക്കുന്ന നിരക്കാണ് ഓരോ എംബാർക്കേഷൻ പോയിന്റിൽ നിന്നും ഈടാക്കുന്നത്. മറ്റു വിദേശ കമ്പനികൾക്ക് കൂടി അവസരം നൽകിയാൽ ടെൻഡറിൽ കൂടുതൽ പ്രാതിനിധ്യമുണ്ടാകും. നിരക്കിളവിനും കാരണമാകും. എന്നാൽ ഇതിന് ഉഭയകക്ഷി കരാർ പൊളിച്ചെഴുതണം. ഹജ്ജ് ടെൻഡറിൽ ഓരോ വിമാന കമ്പനിയും അവർക്ക് താൽപര്യമുള്ള എംബാർക്കേഷൻ പോയിന്റുകൾ തിരഞ്ഞെടുത്ത് തീർഥാടകരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്.  പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, എയർലൈനിൽ ലഭ്യമായ വിമാനങ്ങളുടെ തരങ്ങൾ, എംബാർക്കേഷൻ പോയിന്റുകളായ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്. 

ഇതുകൊണ്ടുതന്നെ തുക നിർണയിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടാനാവുന്നില്ല. ഇതാവട്ടെ വിമാന കമ്പനികൾ മുതലെടുക്കുന്നു. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതാണ് എയർഇന്ത്യ എക്‌സ്പ്രസ് മാത്രം ടെൻഡറിൽ ഉൾപ്പെടാൻ കാരണം.ഇന്ത്യൻ വിമാന കമ്പനികളായ എയർഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്,  സഉൗദി   കമ്പനികളായ സഉൗദി എയർലെൻസ്, ഫ്‌ളൈനാസ്, ഫ്‌ളൈ അദീൽ എന്നിവയണ് ഈവർഷം ഹജ്ജ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ സഉൗദി എയർലൈൻസ്, സ്പൈസ് ജെറ്റ്, ഫ്‌ളൈനാസ്, എയർഇന്ത്യ എക്‌സ്പ്രസ് എന്നിവക്കാണ് സർവിസിന് അനുമതി ലഭിച്ചത്.

2002ൽ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കാത്ത കാലഘട്ടത്തിലാണ് കരിപ്പൂരിൽ നിന്ന് എയർഇന്ത്യയുടെ ജംബോ വിമാനം 500 ലേറെ തീർഥാടകരുമായി ജിദ്ദയിലേക്ക് പറന്നത്. അന്നത്തെ എം.പി  ഇ.അഹമ്മദിൻ്റെ  ശ്രമഫലമായായിരുന്നു ഇത്. പിന്നീട് തുടർച്ചയായി എയർഇന്ത്യ കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവിസ് നടത്തി. 2006ൽ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചതോടെ സഉൗദി എയർലെൻസ്  സർവിസിനെത്തി. ഹജ്ജ് ടെൻഡർ സഉൗദി പിടിച്ചെടുത്തു.
 2015വരെ ഇത് തുടർന്നു. ഇതിനിടയിലാണ് കരിപ്പൂരിൽ റൺവേ  അറ്റകുറ്റപ്പണികൾ തുടങ്ങിയത്. ഇതോടെ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു. 

ഹജ്ജ് സർവിസുകൾ നെടുമ്പാശ്ശേരിയിലേക്ക് താൽക്കാലികമായി മാറ്റി.  റൺവേ തുറന്നതോടെ വീണ്ടും ഹജ്ജ് സർവിസ് തുടങ്ങി. എന്നാൽ 2020ലെ വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കുള്ള അനുമതി കേന്ദ്രം വിലക്കിയത്  ഹജ്ജ് സർവിസുകൾക്ക് വിനയായി. പിന്നീട് ചെറുവിമാനങ്ങളുമായി എയർഇന്ത്യ എക്‌സ്പ്രസാണ് സർവിസ് നടത്താനെത്തിയത്. ഇതോടെ താൽക്കാലിക എംബാർക്കേഷനായ കൊച്ചിയും പിന്നീട് കണ്ണൂരും സ്ഥിരം എംബാർക്കേഷനായി. കരിപ്പൂരിലെ എംബാർക്കേഷൻ നിലനിർത്തേണ്ടത് ഹജ്ജ് തീർഥാടകരുടെ മാത്രം ഉത്തരവാദിത്വമാണോ....തീർഥാടകരെ മറയാക്കി കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ഇല്ലാതാക്കുന്നത് ആരാണ്...ഇതിനെക്കുറിച്ച് നാളെ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  2 days ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 days ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 days ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  2 days ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  2 days ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  2 days ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  2 days ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  2 days ago