HOME
DETAILS

മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍

  
Web Desk
March 18, 2025 | 8:01 AM

Dogs Head Found in Fridge at Momos Shop in Punjabs Mohali

മൊഹാലി: മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല. പഞ്ചാബിലെ മൊഹാലിയിലെ മാത്തുര്‍ ഗ്രാമത്തിലെ കടയിലെ  റഫ്രിജറേറ്ററലാണ് നായയുടെ തല കണ്ടെത്തിയത്. 

ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും വൃത്തിഹീനമായ  രീതികള്‍ ഉപയോഗിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കടയില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. 

ഈ ഷോപ്പില്‍ നിന്നും ചണ്ഡീഗഢ്, പഞ്ച്കുല, മൊഹാലി എന്നിവിടങ്ങളിലേക്ക് മോമോസ്, സ്പ്രിംഗ് റോളുകള്‍ തുടങ്ങിയവ ഈ കടയില്‍ നിന്ന് വിതരണം ചെയ്തിരുന്നു. 

നായയുടെ തല മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. ശരീരം പാചകത്തിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമല്ല. നായയുടെ തല  വെറ്ററിനറി വകുപ്പിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇത് കൂടാതെ ഷോപ്പില്‍ നിന്ന് അരിഞ്ഞ ഇറച്ചിയും ഒരു ക്രഷര്‍ മെഷീനും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വൃത്തിഹീനമായ സാഹചര്യത്തിലാണ് മോമോസ് ഷോപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി കട പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ തന്നെ ബേക്കറി നടത്തുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേപ്പാളില്‍ നിന്നുള്ള എട്ടോ പത്തോ പേരാണ് ഷോപ്പില്‍ ജോലി ചെയ്തിരുന്നത്. കടയിലെ എല്ലാ ജീവനക്കാരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേ,ണം നടക്കുകയാണ്.

 

A shocking discovery in Mohali: Health officials found a dog's head inside a refrigerator at a momos shop in Mathur village. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago