HOME
DETAILS

ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ 

  
web desk
March 18, 2025 | 10:49 AM


ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് കാരണം 2025 മാര്‍ച്ച് 24, 25 തീയതികളില്‍ രാജ്യവ്യാപകമായി ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യത. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) എന്ന ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മയാണ് ഈ രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 23 ഞായറാഴ്ചയും തുടർന്ന് മാര്‍ച്ച് 24, 25 തീയതികളിലെ പണിമുടക്കും കൂടിയാകുമ്പോൾ മൂന്ന് ദിവസത്തെ ബാങ്ക് സേവങ്ങൾ ലഭിക്കാതെ വരും.

ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി ആഴ്ച അഞ്ച് ദിവസമാക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് UFBU മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം കര്‍ശനമായി നടപ്പാക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രധാനമായും തടസ്സപ്പെടുമെങ്കിലും, സ്വകാര്യ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചേക്കാം.

പണിമുടക്ക് മൂലം പണമിടപാടുകള്‍, ചെക്ക് ക്ലിയറന്‍സ്, വായ്പാ അനുമതി തുടങ്ങിയ സേവനങ്ങള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആവശ്യമായ ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാകില്ലെങ്കിലും, ശാഖകളില്‍ നേരിട്ടെത്തുന്ന ഇടപാടുകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.


Bank employees’ unions have called for a nationwide strike on March 24 and 25, 2025, which may disrupt banking services across India. The United Forum of Bank Unions (UFBU), a collective of nine unions, is behind this two-day protest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  21 hours ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  21 hours ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  a day ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  a day ago
No Image

അപകടത്തില്‍ നടുങ്ങി സഊദിയിലെ പ്രവാസി സമൂഹം; മൃതദേഹങ്ങൾ സഊദിയിൽ ഖബറടക്കും

Saudi-arabia
  •  a day ago
No Image

ഇന്ത്യയിൽ ഒന്നാമൻ, ലോകത്തിൽ രണ്ടാമൻ; പുതു ചരിത്രമെഴുതി ഗെയ്ക്വാദ്

Cricket
  •  a day ago
No Image

പകൽ സ്കൂൾ ബസ് ഡ്രൈവർ; രാത്രി കഞ്ചാവ് മൊത്തവ്യാപാരി: 16 കിലോ കഞ്ചാവും 20 ലക്ഷം രൂപയുമായി കോട്ടക്കലിൽ ഒരാൾ പിടിയിൽ

Kerala
  •  a day ago
No Image

രോഹിത്തല്ല, ഏകദിനത്തിൽ ഗില്ലിന് പകരം ഇന്ത്യയെ നയിക്കുക അവനായിരിക്കും; കൈഫ്‌

Cricket
  •  a day ago
No Image

5 വയസുള്ള കുട്ടി ഫ്ലാറ്റിന്റെ അകത്തു കടന്നതും ഡോര്‍ ഓട്ടോ ലോക്കായി;  പേടിച്ചു ബാല്‍ക്കണിയിലേക്കു പോയ കുട്ടി 22ാം നിലയില്‍ നിന്നു വീണു മരിച്ചു

National
  •  a day ago