HOME
DETAILS

പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട ബാഗേജ് പരിഭ്രാന്തിക്കിടയാക്കി

  
backup
September 03, 2016 | 9:14 PM

%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf


കൊല്ലം: ഇരവിപുരം പള്ളിക്കു മുന്നിലെ റോഡില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട ബാഗേജ് പരിഭ്രാന്തിക്കിടയാക്കി. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് അയത്തില്‍ മുഹിയിദ്ദീന്‍ പള്ളിക്കു മുന്നില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ബാഗേജ് കാണപ്പെട്ടത്.
ആളിലാത്ത നിലയില്‍ ഇതു കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ ബോംബാകാമെന്ന സംശയത്തില്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. കൈപ്പിടിയുള്ള ഒരു കവറിനു ചുറ്റും പേപ്പര്‍ വച്ച് പൊതിഞ്ഞ ശേഷം അതിനു മുകളില്‍ ടേപ്പ് ഒട്ടിച്ച ശേഷം രണ്ടു മൊബൈല്‍ഫോണ്‍ നമ്പരുകളും എഴുതിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം സി.ഐ പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ബാഗേജ് എടുത്തു പരിശോധന നടത്തി.
ഇതിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ കവറുകളും മറ്റുമാണ് ഉണ്ടായിരുന്നത്. ഇത് ഇരവിപുരം എസ്.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡില്‍ നിന്നും ഏറ്റുവാങ്ങി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബാഗേജിനു മുകളിലുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ പൊലിസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താന്‍ പൊലിസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ രാത്രിയില്‍ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയത്. രാത്രി 12 ഓടെ ബാഗേജില്‍ ബോംബല്ലെന്ന് അറിഞ്ഞതോടെയാണ് പരിഭ്രാന്തിക്ക് വിരാമമായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  6 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  6 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  6 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  6 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  6 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  6 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  6 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  6 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  6 days ago