HOME
DETAILS

വേനൽമഴ കനക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  
March 19, 2025 | 10:19 AM

Summer Rains Intensify Yellow Alert in Three Districts Winds Up to 50 kmh Expected

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്ന് മൂന്ന് ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ജാഗ്രതയ്ക്കായി തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന കനത്ത മഴയാണ് യെല്ലോ അലർട്ട് സൂചിപ്പിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ, ചിലപ്പോൾ 50 കിലോമീറ്റർ വരെ എത്താവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതിനിടയിൽ പകൽസമയത്ത് കടുത്ത ചൂടും തുടരുകയാണ്. ഈ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാം. അതുകൊണ്ട് പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ തുടർച്ചയായി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

 

Summer rains continue in Kerala as the IMD issues a yellow alert for three districts. Strong winds up to 50 km/h are expected. Stay updated on the latest weather warnings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  2 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  2 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  2 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  2 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  2 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  2 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  2 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  2 days ago