HOME
DETAILS

ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്‌റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ 

  
Web Desk
March 20 2025 | 02:03 AM

Israels Ongoing Massacre in Gaza 436 death in Two Days 183 Children Among Victims

ഗസ്സ: ഗസ്സക്ക് മേൽ മരണപ്പെയ്ത്ത് തുടർന്നു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 70 ഫലസ്തീനികളെയാണ് ഇസ്‌റാഈൽ നരാധമൻമാർ കൊന്നൊടുക്കിയത്. രണ്ട് ദിവസമായ പതിന്മടങ്ങ് ശക്തിയോടെ നടത്തുന്ന വംശഹത്യാ ആക്രമണത്തിൽ 436 പേരെയാണ് സയണിസ്റ്റ് സേന കൂട്ടക്കുരുതി നടത്തിയത്. കുഞ്ഞുങ്ങളെയാണ് ഇസ്‌റാഈൽ തങ്ങളുടെ ആക്രമണങ്ങളിൽ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 36 മണിക്കൂർ കൊണ്ട് 183 കുട്ടികളെയാണ് ഇസ്‌റാഈൽ വംശഹത്യയിൽ കൊലചെയ്തത്. 

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇസ്‌റാഈൽ ഗസ്സയിലുടനീളം ആക്രമണം ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ വിദേശ സഹായ പ്രവർത്തകനും ആറു മെഡിക്കൽ ജീവനക്കാരും ഉൾപ്പെടും. 
ആക്രമണത്തിൽ 678 പേർക്ക് പരുക്കേറ്റെന്നു ഗസ്സ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തു വിട്ട കുറിപ്പിലുള്ളത്. ഒരു രാത്രി കൂടി കഴിഞ്ഞതോടെ അത് എത്രയോ വർധിച്ചിട്ടുണ്ടാകും. 

യു.എൻ കേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ ഉണ്ടായിരുന്ന വിദേശ പൗരനാണ് കൊല്ലപ്പെട്ടത്. യു.എൻ കേന്ദ്രമാണ് എന്നറിഞ്ഞാണ് ഇസ്‌റാഈൽ ആക്രമണം നടത്തിയതെന്ന് യു.എൻ പ്രൊജക്ട് ഓഫിസ് എക്‌സിക്യൂട്ടീവ് ഡയരക്ടർ ജോർജ് മൊറെയ്‌റ സിൽവ പറഞ്ഞു. 
തങ്ങളുടെ കെട്ടിടവും പരിസരവും എല്ലാവർക്കും അറിയുന്ന സ്ഥലമാണ്. ഇവിടെ ബോംബിടുകയായിരുന്നുവെന്ന് അദ്ദേഹം ബ്രസൽസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, യു.എൻ കേന്ദ്രത്തിനെതിരായ ആക്രമമം ഇസ്‌റാഈൽ നിഷേധിച്ചു. ദാറുൽ ബലാഹിലെ യു.എൻ ഓഫിസ് തങ്ങൾ ആക്രമിച്ചിട്ടില്ലെന്നാണ് ഇസ്‌റാഈൽ പറയുന്നത്. വടക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും അവർ തങ്ങളുടെ ചെയ്തിയെ ന്യായീകരിക്കുന്നു. 

 ഗസ്സയെ രണ്ടായി തിരിക്കുന്ന നെറ്റ്‌സരീം ഇടനാഴിയും ഇസ്‌റാഈൽ പിടിച്ചെടുത്തു. 
അതിനിടെ, തങ്ങളുടെ അതിർത്തിയോടു ചേർന്ന ഗസ്സയുടെ മേഖലയിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്‌റാഈൽ നിർദേശം നൽകി. അടുത്ത ദിവസങ്ങളിൽ കടുത്ത ആക്രമണം ഇവിടെ നടക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഗസ്സയുടെ തെക്ക്, വടക്ക് മേഖലകളിൽ ഇതറിയിക്കുന്ന ലഘുലേഖകൾ വിമാനം വഴി വിതരണം ചെയ്തു. വീടുകൾ ഒഴിഞ്ഞു പോകാനാണ് നിർദേശം. 

മധ്യസ്ഥർ സ്ഥിരം വെടിനിർത്തലിന് ശ്രമിക്കുമ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്‌റാഈൽ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു. വെടിനിർത്തൽ നീട്ടാനുള്ള തങ്ങളുടെ ആവശ്യം ഹമാസ് തള്ളിയതിനെ തുടർന്നാണ് ആക്രമണമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയിലെ സ്ഥിതിഗതികൾ വേദനാജനകമാണെന്നും ഒരിക്കലും ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ഖാജാ കല്ലാസ് പറഞ്ഞു. 

ഇന്നലത്തെ ആക്രമണത്തോടെ 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്‌റാഈൽ കൊലപ്പെടുത്തിയവരുടെ എണ്ണം 49,547 ആയി. പരുക്കേറ്റവരുടെ എണ്ണം 1.12 ലക്ഷമാണ്.

 

Israel continues its deadly assault on Gaza, killing 436 Palestinians in just two days. Reports confirm that 183 children were among the victims, highlighting a deliberate attack on innocent civilians.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  11 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  12 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  12 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  12 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  12 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  13 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  13 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  13 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  13 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  13 hours ago