സിപിഐ നേതാവ് കെ.ഇ ഇസ്മായിലിന് ആറു മാസം സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പാലക്കാടു നിന്നുള്ള മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത് സിപിഐ. അടുത്തിടെ അന്തരിച്ച സിപിഐ മുന്‍ എംഎല്‍എ പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പരസ്യപ്‌രതികരണങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. പാര്‍ട്ടി തനിക്ക് എതിരെ നടപടി എടുത്തതില്‍ രാജുവിന് വിഷമമുണ്ടായിരുന്നുവെന്ന് നേരത്തേ ഇസ്ണമായില്‍ മാധ്യമങ്ങളേട് പ്രതികരിച്ചിരുന്നു. ഇസ്മായിലിനെതിരെ എറണാംകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു.
സിപിഐ മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന കെ.ഇ ഇസ്മായില്‍ നിലവില്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.
അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പി രാജു ഫെബ്രുവരി 27നാണ് അന്തരിച്ചത്. സാമ്പത്തിക തിരിമറി ഉയര്‍ന്നതിനു പിന്നാലെയാണ് പി രാജുവിനെതിരെ സിപിഐ നടപടിയെടുത്തത്.
CPI leader K.E. Ismail suspended for six months
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."