HOME
DETAILS

ആളില്ലാ നേരത്ത് വയോധികയുടെ വീട് ജപ്തി ചെയത് കേരളാ ബാങ്ക്; സഹായവുമായി പ്രവാസി

  
Abishek
March 21 2025 | 02:03 AM

Expatriate lends a helping hand to elderly woman who lost her house in Kerala Bank foreclosure

നീലേശ്വരം (കാസർകോട്): കിനാനൂർ -കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാലിൽ വീട്ടമ്മ ആശുപത്രിയിലേക്ക് പോയ സമയം കേരള ബാങ്ക് സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട് വീട് ജപ്തി ചെയ്തു. സംഭവം പുറലോകമറിഞ്ഞതോടെ പ്രവാസി വ്യവസായി വായ്പ തിരിച്ചടച്ച് ജപ്തിയിൽ നിന്നും രക്ഷിച്ചു. പരപ്പച്ചാൽ ചേനറ്റാടി തൂക്കപ്പിലാവിൽ ജാനകിയ്ക്കാണ് ചേർത്തലയിലെ പ്രവാസി വ്യവസായി ഉണ്ണികൃഷ്ണൻ തുണയായത്. 
കേരള ബാങ്ക് നീലേശ്വരം  ശാഖയിൽ നിന്ന് ജാനകിയുടെ മകൻ വിജേഷ് എടുത്ത ലോൺ തുകയും  ബാങ്ക് ചെലവുകളും ചേർത്ത് 2,90,000 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്. 

പലിശ ഇനത്തിലെ 40,5000 രൂപ ബാങ്ക് ഇളവ് നൽകി. ബാക്കി തുക അടച്ച് ക്ലിയറൻസ് വാങ്ങി. ബാങ്ക് അധികൃതർ എത്തി വീട് തുറന്നു നൽകും. 
ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയാണ് സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്തത്. ജാനകിയും മക്കളും ഏഴും മൂന്നും വയസുള്ള കുട്ടികളുമടക്കം വീടിന് പുറത്തായിരുന്നു രാത്രി ഉറങ്ങിയത്. അതേസമയം  കോടതി നിർദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം. ജാനകിയും മകൻ വിജേഷും ഭാര്യയും വീട്ടിൽ എത്തിയപ്പോഴാണ് വീട് സീൽ ചെയ്ത നിലയിൽ കണ്ടത്. 

2013 മാർച്ചിലാണ് വിജേഷ് രണ്ടുലക്ഷം രൂപ ലോണെടുത്തത്. എന്നാൽ ജൂൺ മുതൽ തന്നെ ലോൺ തിരിച്ചടവ് മുടക്കി. പിന്നീടിങ്ങോട്ട് 12 വർഷമായി പല തവണ ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ടെങ്കില്ലം കൂട്ടാക്കിയില്ലെന്ന് ബാങ്ക് മാനേജർ ഷാജി പട്ടേന പറഞ്ഞു. ലോൺ തിരിച്ചടവ് കാലാവധി കഴിഞ്ഞ് ഏഴ് വർഷം പിന്നിട്ട  സാഹചര്യത്തിലാണ് ബാങ്ക് നിയമനടപടി സ്വീകരിച്ചത്. ഹൊസ്ദുർഗ് സി.ജെ.എം കോടതി തുക വസൂലാക്കാൻ വീടും സ്വത്തും കണ്ടു കെട്ടാൻ ഉത്തരവിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  18 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  18 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  19 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  19 hours ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  20 hours ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  20 hours ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  21 hours ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  21 hours ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  21 hours ago
No Image

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

International
  •  21 hours ago

No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  a day ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  a day ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  a day ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  a day ago