HOME
DETAILS

യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

  
Web Desk
March 21, 2025 | 4:26 PM

Fire Force Chief Denies Finding Money in Yashwant Vermas House New Twist Emerges in Ongoing Controversy

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും കെട്ടുകണക്കിനു പണം കണ്ടെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ്. മാര്‍ച്ച് പതിനാലിനാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ തീപിടിത്തമുണ്ടായതെന്നും പതിനഞ്ചു മിനിറ്റിനകം തീയണച്ചെന്നും ഗാര്‍ഗ് പറഞ്ഞു.  

വീട്ടുപകരണങ്ങള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായതെന്നും ഇവിടെ നിന്നും പണം കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കൂ എന്ന് ഹൈക്കോടതി അറിയിച്ചു. 

ഇക്കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് അഗ്‌നിശമനാസേനയിലെ അംഗങ്ങള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. വര്‍മയുടെ വീട്ടില്‍ നിന്നും ഏകദേശം പതിനഞ്ചു കോടി രൂപ കണ്ടെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

ആരാണ് യശ്വന്ത് വര്‍മ?

2014 ഒക്ടോബറിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ ആദ്യമായി അലഹാബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. രണ്ട് വര്‍ഷത്തിന് ശേഷം 2016 ഫെബ്രുവരിയില്‍ അദ്ദേഹം ഹൈക്കോടതിയിലെ സ്ഥിരം അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ഡല്‍ഹി ഹൈക്കോടതി വെബ്സൈറ്റ് പ്രകാരം, 1969 ജനുവരി 6 ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹന്‍സ്രാജ് കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ ശേഷം മധ്യപ്രദേശിലെ രേവ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം എല്‍എല്‍ബി നേടിയത്. 1992 ഓഗസ്റ്റ് 8 ന് യശ്വന്ത് വര്‍മ അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.

2006 മുതല്‍ അവിടത്തെ ബെഞ്ചില്‍ നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹാബാദ് ഹൈക്കോടതിയില്‍ പ്രത്യേക അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 1992 ഓഗസ്റ്റ് 8 ന് ജസ്റ്റിസ് വര്‍മ്മ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.
2006 മുതല്‍ അവിടത്തെ ബെഞ്ചിലേക്ക് നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക അഭിഭാഷകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 

നിലവിലെ സംഭവ വികാസങ്ങളോട് ജസ്റ്റിസ് യശ്വന്ത് വര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Fire Force Chief Denies Finding Money in Yashwant Verma's House; New Twist Emerges in Ongoing Controversy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago