HOME
DETAILS

ലഹരിക്കെതിരെ ജനകീയ പ്രചാരണത്തിന് തുടക്കമായി

  
Web Desk
March 22, 2025 | 3:22 PM

A popular campaign against drug addiction has begun

കോഴിക്കോട് : ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ തിരിച്ചറിയുകയും പരിഹാരം കാണുകയും ചെയ്യണമെന്ന് എക്സൈസ് അസി.കമീഷണർ എം സുഗുണൻ പറഞ്ഞു.   ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന ജനകീയ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം താമരശ്ശേരിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയ അന്തരീക്ഷങ്ങൾ കൂടുതൽ സമ്മർദം നിറഞ്ഞതായി മാറുകയും സൗഹൃദങ്ങൾ സ്ഥാപിക്കാനുള്ള അവസരം കുറയുകയും ചെയ്തത് 
ലഹരി പോലുള്ള പുതിയ സങ്കേതങ്ങളിലേക്ക് എത്തിച്ചേരാൻ വിദ്യാർത്ഥികളെ  പ്രേരിപ്പിക്കുകയാണ്.

സോഷ്യൽ മീഡിയ സ്വാധീനം വർദ്ധിച്ചതോടെ കുടുംബാന്തരീക്ഷങ്ങളിൽ പരസ്പരം അറിയാനും വാത്സല്യം.പങ്കുവെക്കാനുമുള്ള  അവസരം കുറഞ്ഞതും കൂടപ്പിറപ്പുകളോട് പോലും ക്രൂരത ചെയ്യാൻ മടിയില്ലാതാക്കി മാറ്റുന്നു. 

ചെറുപ്പകാലങ്ങളിൽ സ്രോതസ്സ് വ്യക്തമല്ലാത്ത വിധം  ആവശ്യത്തിലധികം പണം ലഭ്യമാകുന്നതും ലഹരിയുടെ കടത്തുകാർക്ക് സഹായകമായി മാറുന്നുണ്ടെന്നും ഇത്തരത്തിൽ അടിസ്ഥാനപരമായ പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് വേണം ക്യാമ്പയിനുകൾ വിജയിപ്പിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
 ജനകീയമായ മുന്നേറ്റങ്ങളിലൂടെ ലഹരി പോലുള്ള മഹാവിപത്തുകളെ തടയാൻ കഴിയുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് എസ് കെ എസ് എസ് എഫ് ഇത്തരത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നത് എന്നും വിദ്യാഭ്യാസ പ്രക്രിയയിൽ ധാർമിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ പുതുതലമുറയെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.

സാഹിത്യകാരൻ രമേഷ് കാവിൽ മുഖ്യാതിഥിയായി.ഫൈസൽ എളേറ്റിൽ,സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, അബ്ദുൽ ബാരി മുസ്ലിയാർ,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ,ഒ.പി അഷ്റഫ് കുറ്റിക്കടവ് സയ്യിദ് മിർബാത തങ്ങൾ പ്രസംഗിച്ചു. റാഷിദ് കാക്കുനി, വി.എം ഉമർ മാസ്റ്റർ,
മുഹമ്മദ് ഹൈതമി വാവാട്, അബ്ദുല്ല മുസ്ലിയാർ, നൂറുദ്ധീൻ ഫൈസി  മുണ്ടുപാറ, മുസ്തഫ ഹുദവി,അബ്ദുസ്സമദ് ഹാജി കോരങ്ങാട്, മിദ് ലാജ് കോരങ്ങാട്, ശറഫുദ്ധീൻ കോട്ടാരക്കോത്ത്, സാക്കിർ ഹുസൈൻ ദാരിമി,ശഫീഖ് മുസ്ലിയാർ,ശംസു ദ്ധീൻ, അബ്ദുൽ വാഹിദ് അണ്ടോണ,ഉനൈസ് റഹ്മാനി, അബ്ദുസ്സലാം കോരങ്ങാട്,മൻസൂർ തങ്ങൾ, ഫാസിൽ കോളിക്കൽ സംബന്ധിച്ചു.

ലഹരിക്കെതിരെയുള്ള ജനകീയ പ്രചാരണത്തിൽ ജനജാഗ്രത സദസ്സ് ,കുടുംബകം (കുടുംബ സദസ്സ്J,
വിദ്യാർത്ഥി കേഡറ്റ് രൂപീകരണം,ജനകീയ ജാഗ്രത സമിതികൾ, മഹല്ല് തലങ്ങളിൽ പ്രതിജ്ഞ (ചെറിയ പെരുന്നാൾ സുദിനത്തിൽ ) സഹവാസ ക്യാമ്പ്, കൗൺസിലിംഗ്ക്യാമ്പ്, ഖാഫില പോസ്റ്റർ,റീൽസ് നിർമ്മാണ മത്സരം, പാനൽ ടോക്ക്, ലഘുലേഖ വിതരണം,
ഡോക്യുമെന്ററി പ്രദർശനം,നിവേദന സമർപ്പണം, ഹോം വിസിറ്റ് തുടങ്ങിയവ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  2 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  2 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  3 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  3 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  3 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  3 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  4 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  4 hours ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  4 hours ago