HOME
DETAILS

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

  
March 22, 2025 | 3:50 PM

Widespread summer rains in Kerala strong winds and thunderstorms possible

തിരുവനന്തപുരം: കടുത്ത ചൂടിനിടെ കേരളത്തിൽ വ്യാപകമായി വേനൽമഴ പെയ്തു. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനിടെയാണ് മഴ തുടരുന്നത്. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയോടെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ശനിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ നാളെയും അലർട്ട് നിലനിൽക്കും. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും 40-50 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Kerala is experiencing widespread summer rains, bringing relief from the heat. The IMD has issued a yellow alert for several districts, warning of thunderstorms and winds reaching speeds of 40-50 km/h. Rain is expected to continue in the coming days.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  a day ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago